കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞാല്‍ എന്തുചെയ്യണം..?

കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്ന് രക്ഷിതാക്കള്‍ക്ക് പലര്‍ക്കും അറിയില്ല. എന്നാൽ അത്തരം സാഹചര്യങ്ങളില്‍ ഭയപ്പെടാതെ ആത്മധൈര്യത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നു എന്ന സംശയം തോന്നിയാല്‍ ഉടൻ അന്വേഷണ ഏജൻസികളെ ബന്ധപ്പെടാൻ രക്ഷിതാക്കള്‍ ഭയക്കരുത്. രക്ഷിതാക്കള്‍ ആത്മധൈര്യം കൈവിടാതെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. പോലീസിനെയും എക്സൈസിനെയും സമീപിക്കാൻ പേടിച്ചിട്ട് മുമ്പ് ഒരു രക്ഷിതാവ് കസ്റ്റംസിനെ സമീപിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ ബാഗില്‍ നിന്ന് പിതാവ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. അത് അന്വേഷിച്ചു പോയപ്പോള്‍ ഒൻപതാം ക്ലാസില്‍ പഠിക്കുന്ന സഹോദരനില്‍ നിന്നാണ് ഏഴാം ക്ലാസുകാരന് കഞ്ചാവ് കിട്ടിയതെന്ന് മനസിലായി. ഷോപ്പിങ് കോംപ്ലക്സിന് സമീപത്തുവെച്ച്‌ മറ്റൊരാളാണ് ഒൻപതാം ക്ലാസുകാരന് കഞ്ചാവ് കൊടുത്തതെന്നും കണ്ടെത്തുകയും ചെയ്തിരുന്നുവെന്നും കസ്റ്റംസ് പറഞ്ഞു. അന്വേഷണ ഏജന്‍സികളെ അറിയിച്ചാല്‍ കുട്ടികളെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാനുള്ള പല മാര്‍ഗങ്ങളുമുണ്ട്. ആശുപത്രികളുമായി ചേര്‍ന്നുകൊണ്ട് അവരെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാനുള്ള പദ്ധതികളുണ്ട്. അതിനാല്‍ തന്നെ തളരാതെ കാര്യങ്ങള്‍ സംയമനത്തോടെ കൈകാര്യം ചെയ്യണം. പുറത്തറിഞ്ഞാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയില്‍ മക്കളെ ബ്രാന്‍ഡ് ചെയ്യപ്പെടുമോയെന്ന ഭയമാണ് രക്ഷിതാക്കള്‍ക്കുള്ളത്. എന്നാല്‍, കുട്ടികളുടെ പേരുവിവരങ്ങള്‍ അടക്കം രഹസ്യമാക്കിയായിരിക്കും അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക. സ്പോർട്സിന് രക്ഷിതാക്കളും അധ്യാപകരും കാര്യമായ പരിഗണന കൊടുക്കാത്തതും ലഹരി വ്യാപനത്തിന് കാരണമാകുന്നുണ്ട്. സ്കൂളുകളില്‍ പഠനം മാത്രമാകുകയാണ്. സ്പോര്‍ട്സിന് പ്രധാന്യം നല്‍കണം. കുട്ടികള്‍ ലഹരിയിലേക്ക് തിരിയാതിരിക്കാൻ അവര്‍ സ്കൂളില്‍ നിന്ന് വീട്ടിലെത്തിയാല്‍ അവര്‍ക്ക് എന്തെങ്കിലും ചെയ്യാൻ കാര്യങ്ങള്‍ വേണം. അതിന് സ്പോര്‍ട്സ് ഏറ്റവും മികച്ച ഒരു ആക്ടീവിറ്റിയാണ്. ലഹരിയ്ക്ക് എതിരായി മാരത്തണ്‍ നടത്തുന്നത് എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാള്‍ മാരത്തണ്‍ ഓടുകയുമില്ല. മാരത്തണില്‍ പങ്കെടുക്കുന്ന ആള്‍ മയക്കുമരുന്ന് ഉപയോഗിക്കുകയുമില്ല.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.