ആറാട്ടുതറ ഹയർസെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ ലേലംചെയ്തു വിൽക്കുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്ന വലിയ തേക്ക് മരങ്ങൾ ഉൾപ്പെടെയുള്ള മരങ്ങൾക്ക് തീ പിടിച്ചു. കാരണം വ്യക്തമല്ല. സ്കൂൾ അധികൃതർ വിവരമറിയിച്ചത് അനുസരിച്ച് മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തി തീ അണച്ചു. സേനാംഗങ്ങൾ അസി:സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിശാൽ, അഗസ്റ്റിൻ,മനു അഗസ്റ്റിൻ,വിനു കെ എം ടി ആനന്ദ് ഹോം ഗാർഡ് ജോളി ജെയിംസ് എന്നിവർ പങ്കെടുത്തു.നാല് ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്