പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍മാരുടെയും തിരഞ്ഞെടുപ്പ് ഡിസംബര്‍ 28, 30 തീയ്യതികളില്‍ നടക്കും. ഇതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു.
നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28 ന് രാവിലെ 11 നും ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2 നും നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് രാവിലെ 11 നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2 നുമാണ് നടക്കുക.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നത് അതത് പഞ്ചായത്ത് വരണാധികാരികളായിരിക്കും. നഗരസഭകളില്‍ അതതു വരണാധികാരികളായിരിക്കും ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവരെ തിരഞ്ഞെടുക്കുക.സംവരണം ചെയ്തിട്ടുള്ള അധ്യക്ഷ/ഉപാധ്യക്ഷ സ്ഥാനങ്ങ ളിലേക്ക് അതത് വിഭാഗത്തിലുള്ളവരെയാണ് തിരഞ്ഞെടുക്കുക.