മേപ്പാടി: വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വിൽക്കുന്ന സ്ഥിരം വിൽപ്പനക്കാരനെ പിടികൂടി. മൂപ്പൈനാട്, താഴെ അരപ്പറ്റ, ശശി നിവാസ്, രഞ്ജിത്ത് ശശി (24) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. ഇയാൾ കണ്ണൂർ ടൗൺ സ്റ്റേഷനിൽ കവർച്ച കേസിലും, മേപ്പാടി സ്‌റ്റേഷനിൽ കഞ്ചാവ് കേസിലും, മോഷഷണ കേസിലും, പോക്സോ കേസിലും പ്രതിയാണ്. പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ഇയാൾ വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടത്.

ഹിന്ദി അധ്യാപക നിയമനം
മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്