ആരോഗ്യ മേഖലയില്‍ ജില്ലയെ സ്വയം പര്യാപ്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ മേഖലയില്‍ ജില്ലയെ സ്വയംപര്യാപ്തമാക്കുമെന്നും സാധാരണക്കാരായ ജനവിഭാഗം ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍വിവിധ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ആരോഗ്യ-വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, നവീകരിച്ച പി.പി യൂണിറ്റ്, ലാബ്, ഒ. പി ട്രാന്‍സ്‌ഫോര്‍മേഷന്‍ യൂണിറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി ഗവ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ന്യൂറോ സര്‍ജന്റെ സേവനം ഉറപ്പാക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് ചികിത്സാ സൗകര്യവും ശസ്ത്രക്രിയയും ഉപ്പാക്കാന്‍ സാധിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. ആസ്പിരേഷന്‍ ജില്ല കൂടിയായ വയനാട്ടിലെ ഗവ മെഡിക്കല്‍ കോളെജില്‍ എം.ബി.ബി.എസ് മെഡിക്കല്‍ പഠനം ആരംഭിക്കാന്‍ ദേശീയ ആരോഗ്യ കമ്മീഷനോട് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍പ്പറ്റയില്‍ 23 കോടി രൂപ വകയിരുത്തി ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് ആരംഭിക്കും. ജില്ലയില്‍ ഓക്‌സിജന്‍ പ്ലാന്റ്പ്രവര്‍ത്തിക്കുന്നത് ആരോഗ്യ മേഖലയിലെ സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ 7.5 കോടി ചെലവില്‍ പൂര്‍ത്തീകരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക കെട്ടിടത്തില്‍ ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, ആന്റി നേറ്റല്‍, പോസ്റ്റ് നേറ്റല്‍, പോസ്റ്റ് ഓപ്പറേറ്റീവ്, കുട്ടികളുടെ വാര്‍ഡ്, എന്‍.ബി.എസ്.യു ഗൈനക്ക് – കുട്ടികളുടെ ഒ.പി,ലിഫ്റ്റ്, സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ സപ്ലൈ, സെന്‍ട്രലൈസ്ഡ് സെക്ഷന്‍,82 കെ.വി ജനറേറ്റര്‍, ട്രാന്‍സ്‌ഫോമര്‍ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 14 ലക്ഷം രൂപയും ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 131.87 ലക്ഷം രൂപയും ഉള്‍പ്പെടെ 1.45 കോടി ചെലവില്‍ പൂര്‍ത്തികരിച്ച 8 ഒ.പി മുറികളുടെയും മേല്‍ക്കൂരകളുടെയും പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 20 ലക്ഷം ചെലവില്‍ നവീകരിച്ച ലാബില്‍ ഉപകരണങ്ങള്‍ വെയ്ക്കാനുള്ള ടേബിളുകള്‍ ഇലക്ട്രിക്കല്‍-പ്ലംബിംഗ് പ്രവൃത്തികള്‍, ആവശ്യമായ പാര്‍ട്ടീഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി.
ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ വകയിരുത്തി നവീകരിച്ച പി.പി യൂണിറ്റില്‍ കുത്തിവെപ്പ് മുറി, ഐ.എല്‍.ആര്‍, ഡീപ്പ്ഫ്രീസര്‍ സ്റ്റോര്‍ റുംസൗകര്യങ്ങളാണുള്ളത്. ആശുപത്രി പരിസരത്ത് നടന്ന പരിപാടിയില്‍ ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ബഷീര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. മോഹന്‍ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ സമീഹ സെയ്തലവി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ആയിഷബി, ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്നിവര്‍പങ്കെടുത്തു.

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്‍.എസില്‍

മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം- പ്രിയങ്ക ഗാന്ധി എം.പി

കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ

കുടുംബശ്രീ തെരഞ്ഞെുപ്പ്; ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ മത്സര രംഗത്ത് പങ്കാളികളാകും

കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുമ്പോള്‍ ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകർ മത്സര രംഗത്ത്പങ്കാളികളാകും. കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ജനുവരി 30 ന് ആരംഭിക്കും. ജില്ലയിലെ ഒന്‍പതിനായിരത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം

പുതുശ്ശേരിയുടെ സ്വന്തം ഓട്ടോഡ്രൈവർ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ!

തൊണ്ടർനാട്: ഒരുനാടിൻ്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിൻ്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നാളെ സത്യപ്രതിഞ്ഞ ചെയ്യും പുതുശ്ശേരി ഗ്രാമം

കുട്ടികളിലെ ഡിജിറ്റൽ അടിമത്തം തടയാം: ഒപ്പമുണ്ട് കേരള പോലീസിന്റെ ഡി-ഡാഡ്

കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ കേരള പൊലീസിന്റെ ഡി – ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ). ഇന്റർനെറ്റ് ഉപയോഗത്തിലും ഓൺലൈൻ ഗെയിമുകളിലും അമിത ആസക്തി

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.