മേപ്പാടി: വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വിൽക്കുന്ന സ്ഥിരം വിൽപ്പനക്കാരനെ പിടികൂടി. മൂപ്പൈനാട്, താഴെ അരപ്പറ്റ, ശശി നിവാസ്, രഞ്ജിത്ത് ശശി (24) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. ഇയാൾ കണ്ണൂർ ടൗൺ സ്റ്റേഷനിൽ കവർച്ച കേസിലും, മേപ്പാടി സ്‌റ്റേഷനിൽ കഞ്ചാവ് കേസിലും, മോഷഷണ കേസിലും, പോക്സോ കേസിലും പ്രതിയാണ്. പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ഇയാൾ വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടത്.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







