സ്‌കൂള്‍ സമയം കൂടിയേക്കും

തിരുവനന്തപുരം:
സംസ്ഥാനത്തെ സ്കൂള്‍ പ്രവൃത്തിസമയം 45 മിനുട്ട് വർധിപ്പിക്കുന്നത് പരിഗണനയില്‍. ഇതുമായി ബന്ധപ്പെട്ട് അടുത്ത അധ്യയന വർഷത്തെ അക്കാദമിക് കലണ്ടറിന് രൂപം നല്‍കാൻ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ പുറത്തിറങ്ങും. സ്കൂള്‍ പ്രവൃത്തിസമയം രാവിലെ 9:30 മുതല്‍ വൈകീട്ട് 4:15 വരെ ആക്കുന്നതിലൂടെ 45 മിനുട്ട് അധികം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഈ നടപടിയിലൂടെ ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കാനുമാകും. എന്നാല്‍, മദ്രസ്സാ പഠനത്തെ സമയമാറ്റം ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്. അടുത്ത അധ്യയനവർഷത്തെ അക്കാദമിക് കലണ്ടറുമായി ബന്ധപ്പെട്ട് സമഗ്രമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി പ്രവൃത്തിസമയം വർധിപ്പിക്കുകയെന്ന പരിഹാര നടപടി മുന്നോട്ടുവെയ്ക്കാനുള്ള സാധ്യതയാണ് കൂടുതലുള്ളത്.
പഠന-പഠനാനുബന്ധ പ്രവർത്തനങ്ങള്‍ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന രീതിയില്‍ പഠിപ്പിക്കുന്നതിന് ആവശ്യമായ മണിക്കൂറുകള്‍ കണക്കാക്കുന്നതിനും അതനുസരിച്ചുള്ള പഠനദിനങ്ങള്‍ എത്രയെന്ന് കണക്കാക്കുന്നതിനുമാണ് സമിതിയെ നിശ്ചയിച്ചത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ സമഗ്രമായ പഠനമാണ് സമിതി നടത്തിയത്. നിലവിലെ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ 25 ശനിയാഴ്ചകള്‍ പ്രവർത്തിദിനമാക്കിയത് വിദ്യാഭ്യാസ അവകാശനിയമം കണക്കിലെടുത്ത് പുനഃപരിശോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് കഴിഞ്ഞ ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട സമഗ്ര പഠനത്തിനായി അഞ്ചംഗ സമിതിയെ സർക്കാർ നിയമിച്ചത്. സമിതി രണ്ട് മാസത്തിനകം സർക്കാരില്‍ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. ഉത്തരവ് തീയതി മുതല്‍ രണ്ട് മാസത്തെ സമയമാണ് അനുവദിച്ചത്. അതനുസരിച്ചു 11-നകം റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നു. പത്ത് ദിവസം പിന്നിട്ടെങ്കിലും സമിതിയുടെ റിപ്പോർട്ട് ഉടൻ ഇറങ്ങുമെന്നാണ് അറിയുന്നത്. ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനോട് അധ്യാപക സംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ പ്രവൃത്തിസമയം വർധിപ്പിക്കുക എന്നതില്‍ എത്തിച്ചേരാനാണ് സാധ്യത.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.