കോട്ടത്തറ: മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് സ്വപ്നം തകർക്കുന്ന നയമാണ് ഗ്രാമപഞ്ചായത്തുകൾക്ക് ആവശ്യത്തിന് ഫണ്ട് അനുവദിക്കാതെ പിണറായി വിജയൻ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് ആരംഭിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ പിസി അബ്ദുള്ള അധ്യക്ഷത വഹിച്ചു. ടി സിദ്ധിഖ് എം.എൽ എ സമരപന്തൽ സന്ദർശിച്ചു. കൺവീനർ സുരേഷ് ബാബു വാള ൽ, സിസി തങ്കച്ചൻ,പോൾസൺ കൂവക്കൽ, പി പി റെനീഷ്, പി ശോഭനക മാരി, വി സി അബൂബക്കർ, മാണി ഫ്രാൻസിസ്, കെ കെ മുഹമ്മദലി, ഹണി ജോസ്, സി.കെ ഇബ്രായി, ബേബി പുന്നക്കൽ, ടി.ഇബ്രായി പി.കെ ജോൺ പുഷ്പസുന്ദരൻ ,ജോസ്പീയൂസ്, വേണുഗോപാൽ, പി.ഇ വിനോജ് ,എം.കെ അബൂബക്കർ,എം.ജി ഉണ്ണി, പ്രജീഷ് ജയിൻ എന്നിവർ സംസാരിച്ചു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ