കൽപറ്റ: പോരാടാം ഒന്നായി ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെയും കേരളവ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് വയനാട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സിനിമാതാരം അബു സലിം ഇന്ത്യൻ ക്രിക്കറ്റർ സജ്ന സജീവൻ എന്നിവർ ചേർന്ന് കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.കെ. ഭരതൻ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി സി സജീവ് സംസ്ഥാന നിർവാഹക സമിതി അംഗം കെ.എം. ശശിധരൻ, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക് പ്രസിഡന്റ് ബിപിൻ സണ്ണി, ട്രഷറർ എം.ബി. ബിഗേഷ് സംസ്ഥാന നിർവാഹക സമിതി അംഗം ജോർജ് നിറ്റസ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് പി. സംഷാദ്, സെക്രട്ടറി സന്തോഷ് അമ്പലവയൽ, KVVES ജില്ലാ പ്രസിഡണ്ട് ജോജിന്‍ ടി ജോയ്, ട്രഷറർ നൗഷാദ് എന്നിവർ നേതൃത്വം നൽകി.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ: Onam Bumper BR-105 (04/10/2025) നറുക്കെടുപ്പ് പൂർണ ഫലം
1st Prize Rs.25,00,00,000/- [Rs.25 Crores](Common to all series) TH 577825 Agent Name: Agency No.:. 🔳Consolation Prize Rs.5,00,000/- (Remaining all series) TA 577825 TB 577825 TC