സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 22 മുതൽ 28 വരെ കൽപറ്റ എസ്കെഎംജെ സ്‌കൂളിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണനമേളയിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപ്പര്യമുള്ള കലാകാരൻമാർ/ട്രൂപ്പുകൾ/മറ്റ് വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരിപാടികൾ സംബന്ധിച്ച പൂർണ വിവരം, സ്ക്രിപ്റ്റ്, കലാകാരനുമാരുടെ എണ്ണം, പരിപാടി അവതരിപ്പിക്കുന്നതിന് വേണ്ട സമയം, പ്രോഗ്രാം മാനേജരുടെ നമ്പർ, സ്റ്റേജിൽ ഒരുക്കേണ്ട സാങ്കേതിക സൗകര്യങ്ങൾ (സൗണ്ട് സിസ്റ്റം ഒഴികെ) അതിൻ്റെ ലേ ഔട്ട്, ജിഎസ്ടി, ടിഡിഎസ്, ഭക്ഷണം, താമസം, വാഹന സൗകര്യം ഉൾപ്പെടെയുള്ള പ്രതിഫലം എന്നിവ ഉൾക്കൊള്ളുന്ന അപേക്ഷ ഏപ്രിൽ 11 നകം കൽപറ്റ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ diowayanad2@gmail.com എന്ന മെയിലിലോ ലഭിക്കണം.
പരിപാടിയുടെ വീഡിയോ/വീഡിയോ ലിങ്ക് (യൂട്യൂബ്, ഫേസ്ബുക്ക്, ഇന്സ്റ്റാഗ്രാം) എന്നിവ സഹിതമുള്ള അപേക്ഷയാണ് സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 04936 202529, 9895586567

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍