മേപ്പാടി ഗ്രാമപഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് യൂണിറ്റിൽ കമ്മ്യൂണിറ്റി നഴ്‌സ് ഒഴിവില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എഎൻഎം/ജെപിഎച്ച്എൻ/ജിഎൻഎം/ബി.എസ്സി നഴ്‌സിംഗ് അല്ലെങ്കില്‍ അംഗീക്യത സ്ഥാപനങ്ങളിൽ നിന്നും ബിസിസിപി/ സിസിസിപിഎൻ എന്നിവയാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഏപ്രിൽ 21 ഉച്ച രണ്ടിന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ: 04936-282854.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







