പൊഴുതന:പൊഴുതന ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളി സംഗമവും
200 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികളെ ആദരിക്കലും നട ത്തി. അസിസ്റ്റൻറ് സെക്രട്ടറി ജയപ്രശാന്ത് സി സ്വാഗതം അർപ്പിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസ് റോസ്‌ന സ്‌റ്റെഫി ഉദ്ഘാടനം ചെയ്‌തു.വയനാട് ജില്ലാ പഞ്ചായത്ത് അംഗം എൻ.സി പ്രസാദ് ഉപഹാര സമർപ്പണവും എംജിഎൻ ആർഇജിഎ ജോയിൻ പ്രോഗ്രാം കോഡിനേറ്റർ പി.സി മജീദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് കെ.വി ബാബു, കമ്മിറ്റി ചെയർപേഴ്‌സൺമാരായ സുബൈദ പരീദ്, സുധ, മെമ്പർമാരായ സി.മമ്മി, അബ്ദുൽ നാസർ കാതിരി, എം,എം ജോസ്, ഗീത.കെ, ജുമൈലത്ത് ഷമീർ, സിഡിഎസ് ചെയർപേഴ്സൺ നജുമുന്നിസ എന്നിവർ ആശംസകൾ അർപ്പിച്ചു.

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ