കൽപ്പറ്റ : ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മറ്റി. പരിപാടികളുടെ ഭാഗമായി ജില്ലാതല ലഹരിവിരുദ്ധ ചിത്രരചന ക്യാമ്പയിൻ സംഘടിപ്പിച്ചു. കെപിസിസി മെമ്പർ കെ. ഇ വിനയൻ ചിത്രരചന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. വരും ദിവസങ്ങളിൽ കുട്ടികളുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം വിവധ സർഗാത്മക പരിപാടികൾ ലഹരിക്കെതിരെ സംഘടിപ്പിക്കും. ഈ മഹാവിപത്തിനെ തടയാനുള്ള പോരാട്ടത്തിൽ ജവഹർ ബാൽ മഞ്ചും അണിനിരക്കും. ജില്ലാ കോഡിനേറ്റർമാരായ ഷഫീഖ് സി, അനൂപ്കുമാർ, നിത കേളു, ശശികുമാർ ജില്ലാ ഭാരവാഹികളായ ആദി സൂര്യൻ,വൈഗ ലക്ഷ്മി, എൽട മരിയ സജി,അശ്വന്ത് വി.എസ്, എൽന സാറാ, ശ്രേയ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്