സുൽത്താൻ ബത്തേരി ടൗൺ പരിസരത്ത് വെച്ച്
ടിപ്പറിന് പിന്നിൽ ബൈക്കിടിച്ചു ബൈക്ക് യാത്രികരായ 2 പേർ മരിച്ചു. കട്ടയാട് സ്വദേ ശികളായ രത്നഗിരി രാജന്റെ മകൻ ആർ.ആർ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മണിയുടെ മകൻ മനു (24) എന്നിവരാണ് മരിച്ചത്. മാനിക്കുനി വെയർഹൗ സിന് മുന്നിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അഖിലോടിച്ചിരുന്ന ബൈക്ക് മുന്നിൽ പോകുകയായിരുന്ന ടിപ്പറിന് പുറകിലിടിച്ചായിരുന്നു അപകടം.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്