ഏപ്രില്‍ ഏഴിലെ ഉത്തരവ് പ്രകാരമുള്ള തുക ലഭിക്കുന്നതിന് മറ്റൊരു ഉപജീവന മാര്‍ഗം ലഭ്യമല്ലെന്ന സത്യവാങ്മൂലം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇതിന് കളക്റ്ററേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ വൈത്തിരി തഹസില്‍ദാര്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. മുണ്ടക്കൈ-ചൂരല്‍മല ഫേസ് ഒന്നിലെ ഗുണഭോക്തൃ ലിസ്റ്റില്‍ പെട്ടവര്‍ക്ക് ഏപ്രില്‍ 19 ന് രാവിലെ 9.30 മുതല്‍ ഒരു മണി വരെയും ഫേസ് രണ്ട് എ, രണ്ട് ബി
ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉച്ചക്ക് രണ്ട് മുതല്‍ 5 വരേയും മുമ്പ് ആനുകൂല്യം ലഭിച്ചവര്‍ക്ക് ഏപ്രില്‍ 21 ന് രാവിലെ 9.30 മുതലും സത്യവാങ്
മൂലം സമര്‍പ്പിക്കാന്‍ സൗകര്യമേര്‍പ്പെടുത്തും

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ