ബാംഗ്ളൂർ:ബാംഗ്ലൂരിലെ ഇന്ത്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ ടി.കെ ബെഹറ, പിആർഒ ഡോ.നന്ദിഷ എന്നിവരുമായി ഓൺലൈൻ മീഡിയ അസോസിയേഷൻ (OMAK)വയനാട് ജില്ലാ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.
ഐഐഎച്ച്ആർ മെയ് മാസത്തിൽ നടക്കുന്ന ഓൺലൈൻ മീഡിയ വർക്ക്‌ഷോപ്പുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച
കാർഷിക ഗവേഷണ കേന്ദ്രത്തിലെ പുതിയ ഗവേഷണ ഫലങ്ങൾ കേരളത്തിലെ കർഷകരിലേക്ക് എത്തിക്കാൻ ഓൺലൈൻ മാധ്യമങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് ഐഐഎച്ച്ആർ ഡയറക്റ്റർ അഭിപ്രായപ്പെട്ടു.
ന്യൂസ് ബെഗളുരു ഡോട്ട് കോം എഡിറ്റർ ഉമേഷ് രാമൻ, എൻ മലയാളം എഡിറ്റർ സി ഡി സുനീഷ് , ന്യൂസ് ലൈവ് ഡോട്ട് കോം എഡിറ്റർ മുനീർ പാറക്കടവത്ത് എന്നിവർ പങ്കെടുത്തു

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.