ബത്തേരി: ശരികളുടെ ആഘോഷം എന്ന ശീർഷകത്തിൽ ഏപ്രിൽ 29 ചൊവ്വാഴ്ച അമ്പത്തിമൂന്നമത് സ്ഥാപക ദിനത്തിൽ ബത്തേരി വ്യാപാര ഭവനിൽ എസ് എസ് എഫ് ഡിവിഷൻ സമ്മേളനം നടക്കും
സമ്മേളനം മുസ്ലിം ജമാഅത്ത് വയനാട് ജില്ല പ്രസിഡൻറ് കെഒ അഹ്മദ് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും ശുഹൈബ് ജൗഹരി അധ്യക്ഷത വഹിക്കും നൗഫൽ കല്ലൂർ,അബൂബക്കർ അമാനി സംബന്ധിക്കും വിവിധ സെഷനുകൾക്ക് ശാദിൽ നൂറാനി ജമാൽ സുൽത്താനി നേതൃത്വം നൽകും ഡിവിഷൻ ഭാരവാഹികളായ റഈസ് അഹ്സനി, അർഷാദ് ബീനാച്ചി, മിസ്ഹബ് സുൽത്താനി പത്രസമ്മേളനത്തിൽ പങ്കെടുത്തു

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലിക്കൽ പുര ഉത്തരം വെപ്പു കർമ്മം നടത്തി
തിരുനെല്ലി. ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പല നിർമ്മാണ പ്രവർത്തിയുടെ ഭാഗമായിട്ടുള്ള ബലിക്കൽ പുരയുടെ ഉത്തരം വെപ്പ് ചടങ്ങ് ക്ഷേത്ര ശില്പി ചെറുതാഴം വിവി ശങ്കരൻ ആചാരിയുടെ കാർമി കത്വത്തിൽ നടത്തി തദവസരത്തിൽ ക്ഷേത്ര







