വെള്ളാർമല : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ‘ലഹരിക്കെതിരെ കായിക ലഹരി’ ലക്ഷ്യമാക്കി സ്കൂളുകളിൽ ആൻറി നാർക്കോട്ടിക് ക്ലബ്ബിന് കീഴിൽ രൂപീകരിക്കുന്ന വിമുക്തി സ്പോർട്സ് ടീമിൻറെ രൂപീകരണവും ടീം അംഗങ്ങൾക്കുള്ള ജേഴ്സി വിതരണവും സംഘടിപ്പിച്ചു.വെള്ളാർമലയിൽ ഡ്യൂ ബോൾ ടീം ആണ് രൂപീകരിച്ചത്.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളാർമലയിൽ നടന്ന ചടങ്ങിൽ എച്ച്.എം.അബ്ദുൽ മുനീർ. പി. അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് വി.ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. കൽപ്പറ്റ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി.ജിഷ്ണു ഉദ്ഘാടന കർമ്മം നിർവഹിച്ച് വിദ്യാർത്ഥികൾക്ക് ജഴ്സി വിതരണം ചെയ്തു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം “*തെറ്റായ ലഹരികളോട് നോ പറയാനും സ്പോർട്സിനോട് യെസ് പറയാനും വിദ്യാർത്ഥികൾക്ക് കഴിയട്ടെ എന്ന് ലഹരി വിരുദ്ധ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി*” മെഹബൂബ് റാസി, ആർ.റെജി, സിവിൽ എക്സൈസ് ഓഫീസർ വി.പി. വജീഷ്,അമൽ ജോസ് മുതലായവർ സംസാരിച്ചു.

“ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിൽ വിമുക്തി ഡ്യൂ ബോൾ ടീം
വെള്ളാർമല : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ‘ലഹരിക്കെതിരെ കായിക ലഹരി’ ലക്ഷ്യമാക്കി സ്കൂളുകളിൽ ആൻറി നാർക്കോട്ടിക് ക്ലബ്ബിന് കീഴിൽ രൂപീകരിക്കുന്ന വിമുക്തി സ്പോർട്സ് ടീമിൻറെ രൂപീകരണവും ടീം അംഗങ്ങൾക്കുള്ള ജേഴ്സി







