കർണാടക നിയമസഭ ഓൺലൈൻ മാധ്യമപ്രവർത്തക സമ്പർക്ക പരിപാടി ജൂണിൽ

കർണ്ണാടക നിയമസഭാ സ്പീക്കർ യു.ടി.ഖാദറിന്റെ പ്രത്യേക താത്പര്യ പ്രകാരം,ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരളയും (OMAK), കർണ്ണാടക നിയമ സഭയും ചേർന്ന് നടത്തുന്ന മാധ്യമ സമ്പർക്ക പരിപാടി ജൂണിൽ നടക്കും.
കർണ്ണാടക നിയമ സഭ സമ്മേളനം നടക്കുന്ന ജൂൺ മാസം നിയമ സഭ നടപടികൾ കണ്ടറിയാനും, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കർണ്ണാടക സ്പീക്കറുമായി സംവദിക്കലും, നിയമ സഭാ ചരിത്രവും നടപടി ക്രമങ്ങളും മനസ്സിലാക്കലുമാണ് ആദ്യ ദിവസ പരിപാടി.

രണ്ടാം ദിവസം കർണ്ണാടക സർക്കാരിന്റെ മാതൃകപരമായ വികസന പദ്ധതികൾ കണ്ട് മനസ്സിലാക്കലും ആണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഓൺ മാധ്യമങ്ങളുടെ
സമകാലീക പ്രസക്തി മനസ്സിലാക്കി സ്പീക്കർ യു.ടി. ഖാദർ മുൻ കൈ എടുത്ത് നടത്തുന്ന പ്രഥമ ഓൺലൈൻ മാധ്യമ സമ്പർക്ക പരിപാടിയാണ് കർണ്ണാടക നിയമസഭയിൽ നടക്കുന്നത്.

ഓൺലൈൻ മാധ്യമങ്ങൾക്ക്
കർണ്ണാടക നിയമ സഭ നൽകുന്ന വലിയ അംഗീകാരം കൂടിയാണീ കർണ്ണാടക – നിയമ സഭ – ഓൺ മാധ്യമ സമ്പർക്ക പരിപാടി.
40 ഓളം ഓൺലൈൻ മാധ്യമ പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.
ബാഗ്ളൂരിൽ സ്പീക്കറുമായി നടന്ന കൂടികാഴ്ചയിൽ, ന്യൂസ്‌ ലൈവ് ഡോട്ട് കോം എഡിറ്റർ മുനീർ പാറക്കടവത്ത്, മലയാളനാട് കറസ്പോണ്ടന്റ് ടി.പി.ദേവദാസ്,
ന്യൂസ് ബെഗളുരു ഡോട്ട് കോം എഡിറ്റർ ഉമേഷ്‌ രാമൻ, എൻ. മലയാളം എഡിറ്റർ, സി ഡി സുനീഷ്എന്നിവർ പങ്കെടുത്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.