ചീരാൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിലെ അൽമായ പ്രസ്ഥാനമായ മലങ്കര കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷ ത്തിന്റെ ഭാഗമായി എൺപതു വയസ് കഴിഞ്ഞ അമ്മമാരെ ആദരിച്ചു.യൂണിറ്റ് വൈദിക ഉപദേഷ്ടാവ് ഫാ.മാത്യു കാരുവള്ളിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് രാജു വന്മേലിൽ അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ രാജു മുഖ്യസന്ദേശം നൽകി.പോൾ പുലിക്കോട്ടിൽ, സാബു പുതുപ്പാടി, ലിയ ബിബിൻ,ജിൻസി സാജി എന്നിവർ സംസാരിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







