നടുറോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രണയ റീൽസ് ചിത്രീകരണം: രേണു സുധിക്കും, ദാസിനും രൂക്ഷവിമര്‍ശനം

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അടുത്തിടെ ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള റീല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ചിലർ ഇരുവരെയും രൂക്ഷമായ ഭാഷയില്‍ വിമർശിക്കുകയും ചെയ്‌തിരുന്നു.

ഇരുവരുടെയും പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നടുറോഡില്‍വച്ച്‌ വീഡിയോ ചിത്രീകരിക്കുകയാണ്. പ്രണയരംഗമാണ് അഭിനയിക്കുന്നത്. ഒരു ഭാഗത്തുനിന്ന് വണ്ടി പോകുന്നത് കാണാം.
ഇതിനിടയില്‍ ബൈക്കിലെത്തിയ രണ്ടുപേർ ഇവരെ വഴക്കുപറയുന്നത് കാണാം. ഇവർ വണ്ടി കൊണ്ട് പോകുമ്ബോള്‍ ക്യാമറയുടെ പിറകിലുള്ള ആരോ സെൻട്രലിലൂടെ പോകല്ലെന്നല്ലേ പറഞ്ഞതെന്ന് പറയുന്നതും വീഡിയോയിലുണ്ട്.

പതിനാലുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് അയൽവാസി വയോധികൻ കസ്റ്റഡിയിൽ

പുൽപ്പള്ളി: വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇന്നലെ സന്ധ്യയോടെയാണ് 14 കാരിയായ വിദ്യാർത്ഥിനിക്ക് നേരെ അയൽവാസി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചത്. പുൽപ്പള്ളി മരകാവ് പ്രിയദർശി

തപോഷ് ബസുമതാരിക്ക് സ്ഥലം മാറ്റം, അരുണ്‍ കെ പവിത്രൻ വയനാട് എസ്.പി

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. അരുൺ കെ. പവിത്രൻ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (Law & Order and Traffic) സ്ഥാനത്തുനിന്നാണ് വയനാട്

പനമരത്ത് ബൈക്ക് കത്തിനശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പനമരം: പനമരത്ത് ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശിയുടെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ പെട്രോൾ തീർന്നതിനെ തുടർന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി ടാങ്കിൽ ഒഴിച്ച് വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന്

ജനറല്‍ മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവിന് കീഴിലെ പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഇന്റര്‍മീഡിയറ്റില്‍ കുറയാത്ത യോഗ്യതയും ടീ ഫാക്ടറി രംഗത്ത് 25 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.