കേരളത്തില്‍ ഉണ്ടായിരുന്നത് 104 പാകിസ്ഥാനികൾ; 45 പേര്‍ക്ക് രാജ്യത്ത് തുടരാൻ തടസമില്ല; മുപ്പതോളം പേര്‍ കേരളം വിട്ടു

കേരളത്തിലുള്ള 104പാകിസ്ഥാനികളില്‍ 59 പേർക്ക് ഉടനടി രാജ്യംവിടാൻ പൊലീസ് നോട്ടീസ് നല്‍കി. 45 പേർ പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് കേരളത്തില്‍ നിന്ന് വിവാഹം കഴിച്ച്‌ ഇവിടെ താമസിക്കുന്നവരാണ്. ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്.

14വർഷത്തിലേറെയായി ഇവിടെ തങ്ങുന്നവർക്ക് പൗരത്വം ലഭിക്കും. ഇവർ ഉടൻ പാകിസ്ഥാനിലേക്ക് പോവേണ്ടതില്ല. ഇവർക്ക് കേന്ദ്രസർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്. 55പേർ സന്ദർശക വിസയിലും 3പേർ മെഡിക്കല്‍ വിസയിലും എത്തിയവരാണ്. സന്ദർശക വിസയിലെത്തിയവർ 27നും മെഡിക്കല്‍ വിസക്കാർ29നും രാജ്യം വിടണം. ചികിത്സയിലുള്ളവരുടെ അവസ്ഥ പരിശോധിച്ചശേഷം ഇളവ് ആവശ്യമുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി തേടും.

ഒരാള്‍ വിസയില്ലാതെ അനധികൃതമായി തങ്ങിയതിന് തൃശൂരിലെ ജയിലിലാണുള്ളത്. കേസില്‍ തീരുമാനമായ ശേഷമേ മടക്കിവിടൂ. മുപ്പതോളം പേർ ഇന്നലെ ഡല്‍ഹിയിലേക്ക് വിമാനമാർഗ്ഗം പോയി. ഇവർ അട്ടാരി അതിർത്തി വഴി പാകിസ്ഥാനിലേക്ക് പോവും. ദീർഘകാല, സന്ദർശക വിസയിലെത്തിയവരിലേറെയും കണ്ണൂർ ജില്ലയിലാണ്- 62പേർ. വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് പാകിസ്ഥാനികള്‍ ഏറെയുള്ളത്. എറണാകുളത്ത് രണ്ടും മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഓരോരുത്തരെയും തിരിച്ചയയ്ക്കാനുണ്ട്.

കേരള സർവകലാശാലയില്‍ പാകിസ്ഥാനികള്‍ പഠിക്കുന്നില്ല. സർവകലാശാലകളില്‍ നിന്ന് ഇന്നലെ ഐ.ബി ഉദ്യോഗസ്ഥർ വിവരംശേഖരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പാകിസ്ഥാനികളില്ലെന്നാണ് വിവരം. സമയപരിധി കഴിഞ്ഞിട്ടും മടങ്ങിപ്പോവാത്ത പാകിസ്ഥാനികള്‍ക്കെതിരേ പൊലീസ് കേസെടുക്കും.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് നേര്‍വഴി പദ്ധതിയുടെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ള

ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി.

മൂലങ്കാവ് യൂണിറ്റിലെ ഫ്രണ്ട്‌സ് പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ് ഘാടനം ചെയ്തു.പ്രസിഡന്റ് യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലതീഷ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. സുൽത്താൻ ബത്തേരി

കളക്റ്ററേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും കല്‍പ്പറ്റ കരുണ കണ്ണാശുപത്രിയും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി 230 ഓളം ജീവനക്കാര്‍ നേത്ര പരിശോധനക്ക് വിധേയരായി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ

വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കാടന്‍കൊല്ലി പ്രദേശത്ത് നാളെ (ജനുവരി 15) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ബയോമെട്രിക് ആന്‍ഡ് സ്‌പെഷ്യല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം വിതരണം, സ്ഥാപിക്കല്‍, പരിശോധന പ്രവര്‍ത്തനങ്ങള്‍ക്കായി താത്പര്യമുള്ള നിര്‍മാതാക്കള്‍/ അംഗീകൃത ഏജന്‍സികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 26 ന് വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.