കാവുംമന്ദം കാലിക്കുനി ശ്രീ എടത്തറ ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് മെയ് 1 വ്യാഴം രാവിലെ 6 മണിക്ക് നടതുറന്ന് ധാര, ഗണപതിഹോമം, ഉഷപൂജ, പഞ്ചഗവ്യം, കലശപൂജകൾ, ഉപദേവന്മാർക്ക് കലശമടി പൂജകൾ, നവകം, പഞ്ചഗവ്യത്തോടുകൂടിയ കലശാഭിഷേകം, ഉച്ചപൂജ ശ്രീഭൂതബലി തുടർന്ന് 12.30ന് പിറന്നാൾ സദ്യ എന്നിവ നടത്തും.എല്ലാ ഭക്തജനങ്ങളും അന്നേദിവസം ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.