ജില്ലയിലെ ബാങ്കുകൾ നാലാം പാദത്തിൽ വായ്പയായി നൽകിയത് 8332 കോടി

കൽപ്പറ്റ:
ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം (2024- 25) നാലാം പാദത്തിൽ 8332 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തില്‍ അറിയിച്ചു.
ഇതിൽ മുൻഗണന വിഭാഗത്തിന് 6374 കോടി രൂപയും മറ്റു വിഭാഗത്തിന് 1958 കോടി രൂപയുമാണ് വിതരണം ചെയ്തത്. ജില്ലയിൽ നാലാം പാദത്തിൽ വായ്പ വിതരണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. 2024-25 സാമ്പത്തിക വർഷം നാലാം പാദത്തിലെ ജില്ലാതല അവലോകന യോഗത്തിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 8332 കോടി രൂപയാണ് ഈ കാലയളവിൽ വിതരണം ചെയ്തത്. കാര്‍ഷിക വായ്പയായി 4855 കോടി രൂപയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടുന്ന നോൺ ഫാർമിംഗ് സെക്ടറിൽ 1022 കോടി രൂപയും മറ്റ് മുൻഗണന വിഭാഗങ്ങളിൽ 497 കോടി രൂപയും വായ്പ നല്‍കി.

ബാങ്കുകളുടെ മൊത്തം വായ്പ 2024 മാർച്ച് മാസത്തെ അപേക്ഷിച്ച് 8522 കോടി രൂപയില്‍ നിന്നും 9389 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി. വായ്പ വിതരണത്തിലും നിക്ഷേപത്തിലും 10 ശതമാനമാണ് വര്‍ധന. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 128 % മാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ബാങ്കിങ്ങ് അവലോകന യോഗം ഉദ്ഘാടനം ചെയ്തു. 2025-26 സാമ്പത്തിക വർഷത്തെ ജില്ലാ ക്രെഡിറ്റ് പ്ലാൻ ഐസി ബാലകൃഷ്ണൻ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് പ്രകാശനം ചെയ്തു.

യോഗത്തിൽ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർ (ആർആർ) ഗീത സി, കനറ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അനുഷ്‌മാൻ ദെ, ആർബിഐ ലീഡ് ജില്ലാ ഓഫീസർ ഇ കെ രഞ്ജിത്ത്, ലീഡ് ജില്ലാ മാനേജർ ടി എം മുരളീധരൻ, നബാർഡ് ജില്ലാ വികസന ഓഫീസർ ആർ ആനന്ദ്, മറ്റ് സർക്കാർ, ബാങ്കിംഗ് മേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.