ഗവ. നഴ്സിംഗ് കോളേജിൽ 2025-26 അധ്യയന വർഷം ട്യൂട്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
എം എസ് സി നഴ്സിംഗ്, കെഎൻഎംസി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, ആധാർ കാർഡ് എന്നിവ സഹിതം മെയ് 16 രാവിലെ 10.30 ന് ഗവ. നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04935 299424.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്