സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയുടെ സ്‌പെഷല്‍ സ്ട്രാറ്റജി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടീമിന്റെ എന്റെ കേരളം പദ്ധതിയിലേക്ക് താത്ക്കാലികമായി വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ നിയമനം നടത്തുന്നു. പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവയുടെ വിശദാംശങ്ങള്‍ www.cdit.org/ www.careers.cdit.org ല്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 23 നകം www.careers.cdit.org മുഖേനെ അപേക്ഷ നല്‍കണം. ഫോണ്‍ 0471- 2380910, 2380912

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.