ജില്ലയുടെ വികസന ആവശ്യമുയർത്തിയും കേന്ദ്രാവഗണനക്കെതിരെയും സിപിഐ എം ജില്ലാ കമ്മിറ്റി മെയ് 18 മുതൽ 27 വരെ കാൽനടയായി ‘വയനാട് മാർച്ച്’ നടത്തും. ജില്ലാ സെക്രട്ടറി കെ റഫീഖ് ക്യാപ്‌റ്റനും ബീനാ വിജയൻ വൈസ് ക്യാപ്‌റ്റനും പി കെ സുരേഷ് മാനേജറുമായ മാർച്ച്
18ന് വൈകിട്ട് നാലിന് കാട്ടിക്കുളത്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. പത്തുദിവസം നീളുന്ന കാൽനട ജാഥയിലൂടെ ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങൾ അധികൃതരുടെ മുമ്പിലെത്തിക്കും. എട്ട് ഏരിയകളിൽ പര്യടനം നടത്തും. ജാഥയിൽ 150 സ്ഥിരാഗംങ്ങളുണ്ടാകും. പുറമേ ഓരോ ഏരിയയിലും അഞ്ഞൂറിലധികം പേർ മാർച്ചിൽ അണിനിരക്കും.
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരോടുൾപ്പെടെയുള്ള കേന്ദ്രത്തിന്റെ അവഗണന, ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികളുടെ വഞ്ചന, നവകേരള സൃഷ്‌ടി ലക്ഷ്യമാക്കിയുള്ള എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ തുടങ്ങിയവ ബഹുജനങ്ങളിലേക്കെത്തിച്ചാണ് പര്യടനം നടത്തുക.
ദുരന്ത പുനരധിവാസത്തിനും വന്യമൃഗശല്യ പ്രതിരോധത്തിനും സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച പ്രത്യേക പാക്കേജുകൾ അംഗീകരിക്കുക, വനം–-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, കോഴിക്കോട്–-കൊല്ലഗൽ ദേശീയപാതയിലെയും ബാവലി–-മൈസൂരു പാതയിലെയും രാത്രിയാത്രാ നിരോധം നീക്കാൻ കേന്ദ്ര, കർണാടകം സർക്കാരുകൾ ഇടപെടുക, ചുരം ബദൽപാതകൾക്ക് കേന്ദ്രാനുമതി നൽകുക, വയനാട് റെയിൽവേ പദ്ധതി യാഥാർഥ്യമാക്കുക, കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തും. വയനാട്ടിലെ യു.ഡി.എഫ് ജനപ്രതിനിധികൾ വയനാട്ടുകാരെ വഞ്ചിക്കുന്ന നിലപാടാണ് തുടരുന്നത്. ചൂരൽമല ദുരന്തബാധിതർക്ക് എം.പി ഫണ്ടിൽ നിന്നും ഒരു നയാ പൈസ പോലും അനുവദിക്കാൻ തയ്യാറായില്ല എന്നത് വയനാട് എം പി ഉൾപ്പെടെയുള്ള ജനപ്രതിധികൾ തുടരുന്ന ജനവഞ്ചനയ്ക്ക് തെളിവാണ്.
ജാഥയുടെ ഭാഗമായി വിപുലുമായ മുന്നൊരുക്കൾ പൂർത്തിയാക്കി. ചുവരുകളും പ്രചാരണ ബോർഡുകളും ജില്ലായകെ നിറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലും വ്യത്യസ്ഥ ക്യാമ്പയിനുകൾ നടക്കുന്നു. ജില്ലയിലെ 821 ബ്രാഞ്ചുകളിലും ലഘുലേഖകളുമായി ഗൃഹസന്ദർശനവും അനുഭാവിസദസുകളും നടത്തി. ആഘോഷപൂർവം ബഹുജനങ്ങളാകെ പ്രചാരണം ഏറ്റെടുത്തു. 17ന് ലോക്കൽ കേന്ദ്രങ്ങളിൽ വിളംബര റാലിയും നടത്തും.
ഓരോ ദിവസത്തെ ജാഥാ സമാപനത്തിലും സംസ്ഥാന നേതാക്കൾ പങ്കെടുക്കും. 19ന്- തലപ്പുഴയിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം- എം വി ജയരാജൻ, 21ന് -വെള്ളമുണ്ട എട്ടേനാലിൽ -സംസ്ഥാന കമ്മിറ്റി അംഗം വി വസീഫ്, 22ന് – പടിഞ്ഞാറത്തറയിൽ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി- കെ ടി ജലീൽ, 23ന് -ചുണ്ടേലിൽ സംസ്ഥാന കമ്മിറ്റി അംഗം -എം മെഹബൂബ്, 24ന് – മുട്ടിലിൽ സംസ്ഥാന കമ്മിറ്റി അംഗം എ എ റഹീം എംപി, 25ന് – മീനങ്ങാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, 26ന് -കേണിച്ചിറയിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് എന്നിവർ സമാപനം ഉദ്‌ഘാടനം ചെയ്യും. 27ന് ബത്തേരിയിൽ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും.

ഹെല്പ് ഡെസ്ക് ആരംഭിച്ചു.
മീനങ്ങാടി ഐ.എച്ച്.ആര്.ഡി മോഡല്‍ കോളെജില്‍ ഹെല്പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ വിവിധ സ്കൂളുകളിലേക്കും കോളെജുകളിലേക്കു മുള്ള