കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) വിലക്ക് ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് ഉത്തരവിട്ടത്. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. കനത്ത മഴയുള്ള മേഖലകളിലെ വിമാനത്താവളങ്ങളുടെ പ്രത്യേക ഓഡിറ്റ് ഏവിയേഷന്‍ റെഗുലേറ്റര്‍ നടത്തുമെന്നും ഡിജിസിഎയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ തകര്‍ന്ന് വീണതിനെ തുടര്‍ന്നാണ് തീരുമാനം.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.