താമരശ്ശേരി ചുരത്തിലൂടെയുള്ള ഡ്രൈവിങ്ങിനിടെ
മൊബൈൽ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ കെഎസ്ആർടിസി സസ്പെൻറ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരി യിലേക്ക് പോകുകയായിരുന്ന ആർപികെ 125 സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവർ ജെ. ജയേഷിനെയാണ് സസ്പെൻഡ് ചെയ്‌തത്. കെഎസ്ആർ ടിസിയുടെ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറാണ് ജയേഷ്. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ശനിയാഴ്‌ച പുറപ്പെട്ട ബസ് ഞായറാഴ്‌ച രാവിലെയാണ് ചുരം കയറിയത്. ഈ സമയം ജയേഷ് ഫോണിൽ സംസാരിച്ചുകൊണ്ട് അപക ടകരമാം വിധമാണ് ബസ് ഓടിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ ഒരു യാത്രക്കാര നാണ് പകർത്തിയതും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്