നിസ്സാന്റെ അഞ്ച് ലക്ഷത്തിന്റെ എസ്.യു.വിക്ക് വൻ ബുക്കിങ്ങ്.

അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു എസ്.യു.വി. ഈ ഒരു വാചകത്തിൽ ഇന്ത്യയിലെ ഉപയോക്താക്കളുടെ മനസ്സിളക്കിയ വാഹനമാണ് നിസാന്‍ മാഗ്നൈറ്റ്. ഇന്ത്യയിലെ എസ്.യു.വി. ഈ വാഹനത്തെ ഏറ്റെടുത്തതിന്റെ ഏറ്റവും പ്രധാന തെളിവാണ് അവതരിപ്പിച്ച് 15 ദിവസം പിന്നിട്ടതോടെ ഈ വാഹനത്തിന്റെ ബുക്കിങ്ങ് 15,000 കടന്നത്. ശരാശരി 1000 ബുക്കിങ്ങാണ് ദിവസേന മാഗ്നൈറ്റിന് ലഭിക്കുന്നത്.

അവതരിപ്പിച്ചപ്പോള്‍ പ്രഖ്യാപിച്ച വില ഡിസംബര്‍ 31 വരെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ബാധകമാകുക എന്ന പ്രഖ്യാപനവും ബുക്കിങ്ങില്‍ കുതിപ്പുണ്ടാക്കിയിട്ടുണ്ട്. 15000 ആളുകളില്‍ നിന്ന് ബുക്കിങ്ങ് ലഭിച്ചപ്പോള്‍ 1.5 ലക്ഷത്തില്‍ അധികം അന്വേഷണങ്ങളാണ് മാഗ്നൈറ്റ് കോംപാക്ട് എസ്.യു.വിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്.

ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന മറ്റൊരു പ്രഖ്യാപനവും നിസാന്‍ നടത്തിയിട്ടുണ്ട്. 50000 കിലോമീറ്റര്‍ വരെ ഒരു കിലോമീറ്ററിന് വെറും 29 പൈസയായിരിക്കും ഈ വാഹനത്തിന്റെ പരിപാലന ചിലവെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. രണ്ട് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെയാണ് നിസാന്‍ നല്‍കുന്ന വാറണ്ടി. ഇത് അഞ്ച് വര്‍ഷവും ഒരു ലക്ഷം കിലോമീറ്ററുമായി ഉയര്‍ത്താനും സാധിക്കും.

XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 4.99 ലക്ഷം രൂപ മുതല്‍ 9.35 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് മാഗ്‌നൈറ്റ് ഒരുങ്ങുന്നത്. നിസാന്‍ കിക്ക്‌സുമായി ഡിസൈന്‍ സാമ്യമുള്ള മോഡലാണ് മാഗ്‌നൈറ്റ്.

71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് മാഗ്നൈറ്റിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുക.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച

കെൽട്രോണിൽ മാധ്യമ പഠനം

കെൽട്രോൺ നടത്തുന്ന വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ

ലാറ്ററൽ എൻട്രി കോഴ്സ് പ്രവേശനം

മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലൈ 25 ന് രാവിലെ 9.30 മുതൽ 11.30 നകം രജിസ്റ്റർ ചെയ്യണം. പ്ലസ്ടു/ വിഎച്ച്എസ്

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തരിയോട് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമ്മതിദായകർക്ക് പട്ടികയുടെ പകർപ്പ് തരിയോട് ഗ്രാമപഞ്ചായത്ത്, വൈത്തിരി താലൂക്ക് ഓഫീസ്, കാവുമന്ദം വില്ലേജ് ഓഫീസ്, കൽപ്പറ്റ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ

കർക്കിടകവും ആരോഗ്യ സംരക്ഷണവും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണം” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കോഴിക്കോട് ആയുർവേദ ഫാർമസിയിലെ ഡോ. അരുൺ ക്ലാസിന് നേതൃത്വം നൽകി.കർക്കിടക കഞ്ഞി കിറ്റുകളും വിതരണം ചെയ്തു.കരുതൽ പദ്ധതിയുടെ ഭാഗമായി

ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ സൗജന്യ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ജൂലൈ 25 മുതൽ 12 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ബേക്കറി ഉൽപ്പന്നങ്ങളായ കേക്ക്, പഫ്‌സ്, ബർഗർ, സാൻഡ്വിച്ച്, കപ്പ്‌ കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.