നമ്മുടെ രാജ്യത്ത് ഒരു ലഹരി വിരുദ്ധ സംസ്കാരം വളർത്തിയെടുക്കുന്നത് സഹായകമായ ഒരു ലഹരി നയം രൂപീകരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഇനിയെങ്കിലും തയ്യാറാകണമെന്ന് ഗാന്ധിജി കൾച്ചർ സെൻറർ വയനാട് ജില്ലാ കമ്മിറ്റി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ സംസ്ഥാന എക്സൈസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പ്രവർത്തനങ്ങൾ മികച്ചതാണന്നു യോഗം വിലയിരുത്തി. മദ്യത്തിന്റെ ലഭ്യതയും വിപണനവും നിയന്ത്രിക്കുന്നതിന് കർശനമായ നിയമനിർമ്മാണം അനിവാര്യമാണ്
മാനന്തവാടി ഓഫീസേഴ്സ് ക്ലബ്ബിൽ ചേർന്ന യോഗത്തിൽ ചെയർമാൻ കെ എ ആന്റണി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി അഗസ്റ്റിൻ വി എ , വിൽസൺ നെടുംകൊമ്പിൽ, പ്രഭാകരൻ പി, കെ എം ജോർജ്, ഇ ജി ജോസഫ്, അഡ്വ ജോർജ് വാതുപറമ്പിൽ, സജി ജോസഫ്, ഉഷാ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും