നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ അക്കൗണ്ടന്റ്, ഫിറ്റ്നസ് ട്രെയിനർ, ജിം കെയർ ടേക്കർ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംബിഎ വിത്ത് ഫിനാൻസ്/എംകോം വിത്ത് ഫിനാൻസ് ആൻഡ് അക്കൗണ്ടന്റാണ് അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള യോഗ്യത. അസാപ് ഫിറ്റ്നസ് ട്രെയിനർ കോഴ്സ്/ ഏതെങ്കിലും കേന്ദ്ര-കേരള സർക്കാർ അംഗീകൃത ഫിറ്റ്നസ് ട്രെയിനർ കോഴ്‌സാണ് ഫിറ്റ്നസ് ട്രെയിനർ
തസ്തികയിലേക്കുള്ള യോഗ്യത. ജിം കെയർ ടേക്കർ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും മലയാളം വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ
സഹിതം ജൂൺ 18 ന് രാവിലെ 10 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ ഉള്ളവർക്ക് മുന്‍ഗണന. ഫോൺ: 04936 270604, 7736919799.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം