ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ മിന്നൽ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പിഴ ഈടാക്കി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പരിധിയിലെ
കുക്കു ഹോട്ടൽ, ദി ഫൈബർ ഹൗസ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് ആകെ 10000 രൂപ പിഴ ഈടാക്കിയത്. ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ ടി കെ സുരേഷ്, സ്‌ക്വാഡ് അംഗങ്ങളായ കെ എ തോമസ്, എം ദേവേന്ദു, ജിജു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്