വയനാട് സാമൂഹ്യനീതി ഓഫീസും കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് ഷോർട്ട് ഫിലിം & റീൽസ് മത്സരം നടത്തുന്നു. വ്യക്തമായ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന 60 സെക്കെന്റ് ദൈർഘ്യമുള്ള മലയാളം റീൽസും അഞ്ചു മിനുട്ട് ദൈർഘ്യമുള്ള മലയാളം ഷോർട്ട് ഫിലിമുകളുമാണ് മത്സരത്തിന് പരിഗണിക്കുക. പകർപ്പവകാശമുള്ള വീഡിയോ, ഓഡിയോ, ചിത്രങ്ങൾ തുടങ്ങിയവ അനുവാദമില്ലാതെ ഉപയോഗിക്കാനോ അപകീർത്തികരമായ പരാമർശങ്ങളോ വിവാദ പ്രസ്‌താവനകളോ ഉണ്ടാവാനോ പാടില്ല.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്കോ, സ്ഥാപനത്തിനോ ഒരു എൻട്രി മാത്രമാണ് സമർപ്പിക്കാൻ കഴിയുക. ജൂൺ 20 ന് രാത്രി 11 നകം nmbawyd@gmail.com ലേക്ക് എംപി ഫോർ വീഡിയോകൾ നൽകണം. ഫോൺ: 04936 205307

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







