പെൺകുട്ടികൾക്ക്‌ സൈന്യത്തിൽ നഴ്‌സാകാം; ഇപ്പോൾ അപേക്ഷിക്കാം…

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിലെ (എഎഫ്എംഎസ്) നഴ്സിങ് കോളേജുകളിലെ ബിഎസ്‌സി നഴ്സിങ് കോഴ്സ് 2025-’26 പ്രവേശനവിജ്ഞാപനം ഇന്ത്യൻ ആർമി പ്രസിദ്ധപ്പെടുത്തി.

പ്ലസ് ടു സയൻസ് സ്ട്രീമിൽ ജയിച്ച പെൺകുട്ടികൾക്ക് നാലു വർഷ ബിഎസ്‌സി നഴ്സിങ് ബിരുദം നേടി എഎഫ്എംഎസിൽ കമ്മിഷൻഡ് റാങ്കോടെ നഴ്സ് ആകാൻ പ്രോഗ്രാം അവസരമൊരുക്കുന്നു.

കോളേജുകളും (കോളേജ് ഓഫ് നഴ്സിങ്), അഫിലിയേറ്റിങ് സർവകലാശാലയും സീറ്റുകളും

(i) ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (എഎഫ്എംസി), പുണെ – മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് – 40 സീറ്റ്

(ii) കമാൻഡ് ഹോസ്പിറ്റൽ ഈസ്റ്റേൺ കമാൻഡ് – സിഎച്ച് (ഇസി) കൊൽക്കത്ത – വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് -30

(iii) ഇന്ത്യൻ നേവൽ ഹോസ്പിറ്റൽ ഷിപ്പ് – ഐഎൻഎച്ച്എസ് അശ്വിനി, മുംബൈ- മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് -40

(iv) ആർമി ഹോസ്പിറ്റൽ റിസർച്ച് ആൻഡ് റഫറൽ – എഎച്ച് (ആർ ആൻഡ് ആർ) ന്യൂഡൽഹി -ഡൽഹി യൂണിവേഴ്സിറ്റി -30 (v) കമാൻഡ് ഹോസ്പിറ്റൽ സെൻട്രൽ കമാൻഡ് -സിഎച്ച് (സിസി) ലഖ്‌നൗ – അടൽ ബിഹാരി വാജ്പേയി മെഡിക്കൽ യൂണിവേഴ്സിറ്റി -40

(vi) കമാൻഡ് ഹോസ്പിറ്റൽ എയർ ഫോഴ്സ് -സിഎച്ച് (എഎഫ്) െബംഗളൂരു -രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് -40 (മൊത്തം 220 സീറ്റ്).

പ്രവേശനയോഗ്യത

പെൺകുട്ടികൾക്കുമാത്രമാണ് പ്രവേശനംം. അവിവാഹിതയായിരിക്കണം. വിവാഹബന്ധം വേർപെടുത്തിയവർ, നിയമപരമായി വേർപിരിഞ്ഞവർ, എൻകംബറൻസ് ഇല്ലാത്ത വിധവകൾ എന്നിവർക്കും അപേക്ഷിക്കാം.

അപേക്ഷകർ 1.10.2000-നും 30.9.2008-നും ഇടയ്ക്ക് (രണ്ടു ദിവസങ്ങളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. റഗുലർ വിദ്യാർഥിയായി, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും) എന്നിവ പഠിച്ച് ആദ്യ ശ്രമത്തിൽ തന്നെ പ്ലസ് ടു (10+2)/തത്തുല്യ പരീക്ഷ, 50 ശതമാനം മാർക്ക് മൊത്തത്തിൽ വാങ്ങി അംഗീകൃത ബോർഡിൽനിന്ന്‌ ജയിച്ചിരിക്കണം. മെഡിക്കൽ ഫിറ്റ്നസ്/ഫിസിക്കൽ സ്റ്റാൻഡേഡ്സ് വ്യവസ്ഥകൾ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷ

joinindianarmy.nic.in വഴി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ ജൂൺ 30-ന് രാത്രി 11 വരെ രജിസ്റ്റർ ചെയ്യണം

പ്രവേശനം

നാലു വർഷ കോഴ്സിലെ പ്രവേശനം, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാേജ്വറ്റ് (നീറ്റ് യുജി) 2025 സ്കോർ, കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ഓഫ് ജനറൽ ഇൻറലിജൻസ് ആൻഡ് ജനറൽ ഇംഗ്ലീഷ് (ടിഒജിഐജിഇ), സൈക്കോളജിക്കൽ അസസ്‌മെന്റ്‌ ടെസ്റ്റ് (പിഎടി), ഇൻറർവ്യൂ, മെഡിക്കൽ ഫിറ്റ്നസ്, ഓരോ കോളേജിലെയും ഒഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.

പ്രവേശനം തേടുന്നവർ നീറ്റ് യു.ജി. 2025-ൽ യോഗ്യത നേടിയിരിക്കണം.

ആവശ്യപ്പെട്ടിട്ടുള്ള രേഖകളുടെ സ്കാൻചെയ്ത കോപ്പികൾ നിശ്ചിത സൈസിലും ഫോർമാറ്റിലും ആക്കി അപ്‌ലോഡ് ചെയ്യണം. സബ്മിറ്റ് ബട്ടൺ ക്ലിക്കു ചെയ്യുന്നതിനു മുൻപായി, വേണമെങ്കിൽ അപേക്ഷയിൽ നൽകിയ വിവരങ്ങളിൽ, ആവശ്യമായ തിരുത്തലുകൾ നടത്താം.

പട്ടിക വിഭാഗക്കാരൊഴികെയുള്ളവർ (അവർ ബാധകമായ രേഖ അപ് ലോഡ് ചെയ്യണം), പ്രോസസിങ് ഫീസായി 200 രൂപ ഓൺലൈൻ ആയി അടയ്ക്കണം. തുടർന്ന് ബാങ്ക് റഫറൻസ് നമ്പർ, കൺഫർമേഷൻ പേജ് എന്നിവ ലഭിക്കും. അപേക്ഷയുടെയും കൺഫർമേഷൻ പേജിന്റെയും പ്രിൻറൗട്ടുകൾ ഭാവിയിലെ റഫറൻസിനായി എടുത്തുെവക്കാം.

നീറ്റ് യുജി മെറിറ്റ് (സ്കോർ/റാങ്ക്) പരിഗണിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ, ഡൽഹി കൻറോൺമെൻറ് ബേസ് ഹോസ്പിറ്റലിൽെവച്ചു നടത്തുന്ന സ്ക്രീനിങ് പ്രോസസിൽ പങ്കെടുക്കണം. സ്ക്രീനിങ്ങിൽ അർഹത നേടുന്നവരുടെ ഷോർട്ട് ലിസ്റ്റ് joinindianarmy.nic.in ൽ പ്രസിദ്ധപ്പെടുത്തും. പട്ടികയിൽ ഉൾപ്പെടുന്നവരെ ടിഒജിഐജിഇ; പിഎടി, ഇൻറർവ്യൂ, മെഡിക്കൽ പരിശോധന എന്നിവയ്ക്കായി വിളിക്കും. ഇതിന്റെ അഡ്മിറ്റ് കാർഡ് വെബ് സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. രേഖാ പരിശോധനയും സ്ക്രീനിങ് ടെസ്റ്റിന് ഹാജരാകുമ്പോൾ നടത്തും.

ടിഒജിഐജിഇ ഘടന

രണ്ട് മാർക്ക് വീതമുള്ള 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ഉത്തരം തെറ്റിയാൽ അര മാർക്ക് വീതം നഷ്ടപ്പെടും.

പിഎടി, ഇന്റർവ്യൂ

ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ ബോർഡ് ഓഫ് ഓഫീസേഴ്സിന്റെ മുന്നിൽ സൈക്കോളജിക്കൽ അസസ്‌മെൻറ് ടെസ്റ്റിനും ഇൻറർവ്യൂവിനും ഹാജരാകണം. പന്ത്രണ്ടാം ക്ലാസ് വരെയുള്ള കോർവിഷയങ്ങൾ, ജനറൽ നോളജ്, കറൻറ് അഫയേഴ്സ്, വിദ്യാർഥിനിയുടെ താത്‌പര്യങ്ങൾ, ഹോബികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഈ വേളയിൽ പ്രതീക്ഷിക്കാം.

വിവിധ തലങ്ങളിലെ സ്പോർട്സ് നേട്ടങ്ങൾക്ക് വെയ്റ്റേജ് ലഭിക്കും. സേനകളിൽ സേവനത്തിലുള്ള/എക്സ് സർവീസ് വിഭാഗ/മുന്നേറ്റത്തിൽ മരണമടഞ്ഞ ഓഫീസർമാർ, ജെസിഒമാർ, അദർ റാങ്ക്സ് എന്നിവരുടെ ആശ്രിതർക്കും അർഹമായ വെയിറ്റേജ് നൽകും.

മെഡിക്കൽ ഫിറ്റ്നസിനു വിധേയമായി നീറ്റ് യുജി സ്കോർ, ടിഒജിഐജിഇ സ്കോർ, സൈക്കോളജിക്കൽ അസസ്‌മെന്റ് ആൻഡ് ഇൻറർവ്യൂ എന്നിവയുടെ സംയുക്ത മെറിറ്റ് പരിഗണിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

ആനുകൂല്യങ്ങൾ

പരിശീലനകാലത്ത് സൗജന്യ റേഷൻ, താമസം, യൂണിഫോം അലവൻസ്, പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ, കോഴ്‌സ് ജയിച്ചശേഷം മിലിട്ടറി നഴ്സിങ് സർവീസ് (എംഎൻഎസ്) ഓഫീസറായി എഎഫ്എംഎസിൽ കമ്മിഷൻഡ് റാങ്കിൽ സേവനം അനുഷ്ഠിക്കാൻ ബാധ്യസ്ഥരാണ്. പ്രവേശന സമയത്ത് അതിലേക്ക് ബോണ്ട് നൽകണം. കോഴ്സിൽനിന്നുമുള്ള പിൻവാങ്ങൽ, പരിശീലനം അവസാനിപ്പിക്കൽ, നൽകുന്ന എംഎൻഎസ് കമ്മിഷൻ നിരാകരിക്കൽ എന്നീ സാഹചര്യങ്ങളിൽ ബോണ്ട് തുക വിദ്യാർഥിനി നൽകേണ്ടി വരും. പരിശീലനകാലത്തിന് ആനുപാതികമായ തുക നൽകണം. പ്രവേശനം നേടി ഏഴ് ദിവസം കഴിഞ്ഞ് പഠനം ഉപേക്ഷിക്കുന്നവർ ബോണ്ട് തുക നൽകണം.

വിശദാംശങ്ങൾ joinindianarmy.nic.in ലെ വിജ്ഞാപനത്തിൽ ഉണ്ട്.

സ്ഥിരമായി എനർജി ഡ്രിങ്ക് ഉപയോഗിക്കുന്ന അൻസിലിന് യുവതി കളനാശിനി നൽകിയത് റെഡ് ബുള്ളിൽ

കോതമംഗലം അന്‍സില്‍ കൊലപാതകക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. കൊലപാതകവും ആസൂത്രണവും യുവതി തനിച്ചാണ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസുളളത്. തെളിവെടുപ്പ് പൂർത്തിയായതോടെ യുവതിയെ റിമാൻഡ്

പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ ശക്തയായ സ്ഥാനാർത്ഥി; പരാതി എ.എം.എം.എ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ: ശ്വേത

കൊച്ചി: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ ഹൈക്കോടതിയില്‍ ശക്തമായ വാദങ്ങളുമായി നടി ശ്വേതാ മേനോന്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടി ശക്തമായ വാദങ്ങള്‍ ഉന്നയിച്ചത്. സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എംഎയുടെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാലാണ്

ഇയർഫോൺ സ്ഥിരം ഉപയോഗിക്കുന്നവരാണോ? 60:60 രീതിയിൽ ആക്കിയില്ലെങ്കിൽ പണി പാളും

ഇയർഫോണുകൾ നമ്മുടെയെല്ലാം ദൈനംദിനം ജീവിതത്തിൽ സ്ഥിരമായ ഒരു ടെക്ക്‌നിക്കൽ ഡിവൈസാണ്. സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് ചെവിക്ക് നല്ലതല്ലെന്ന് ഒരുപാട് പഠനങ്ങളിൽ തെളിയിച്ചതാണ്. ദീർഘനേരം ഇത് ഉപയോഗിക്കുന്നത് ചെവിയുടെ ആരോഗ്യത്തിന് ഒരിക്കലും നല്ലതല്ല. എന്നാൽ കുട്ടികളടക്കം

പാപ്പിനിശേരിയില്‍ പതിനേഴുകാരിയായ ഭാര്യ പ്രസവിച്ചു; 34കാരനായ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്

വളപട്ടണം: പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശിയായ 34-കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് പതിനേഴുകാരി പ്രസവിച്ചത്.

ഫാർമസിസ്റ്റ് നിയമനം

കുറുക്കൻമൂല എഫ്എച്ച്സി ഫാർമസിയിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബിഫാം/ഡിഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. പ്രായപരിധി 18നും 45നുമിടയിൽ. കുറുക്കൻമൂല പരിധിയിലുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം

ഫുട്ബോൾ പരിശീലക നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഗോൾഡ് ബൂട്ട് ഫുട്ബോൾ പരിശീലന പദ്ധതിയിലേക്ക് പരിശീലകരെ നിയമിക്കുന്നു. എഐഎഫ്എഫിന്റെ ഡി-ലൈസൻസാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് 16ന് രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.