വായ്പ പിരിച്ചെടുക്കുവാനായി ബാങ്കിന്റെ റിക്കവറി ഏജന്റ് വീട്ടിൽ വന്നു ബുദ്ധിമുട്ടിക്കുന്നുണ്ടോ ?

ബാങ്കുകളും / NBFC കളും അവരുടെ റിക്കവറി ഏജൻ്റുമാരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായിരിക്കും. കുടിശ്ശിക പിരിക്കുവാൻ നിയോഗിക്കപ്പെട്ട ഏജൻ്റുമാർ റിസർവ് ബാങ്ക് പുറത്തിറക്കിയ FARE PRACTICE CODE ൽ താഴെ വിവരിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ബാങ്ക് ഉറപ്പുവരുത്തണം.

1. ഉപഭോക്താവിന്റെ വീട്ടിലോ അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്ഥലത്തോ ആയിരിക്കണം ഏജന്റ് അവരെ കോൺടാക്ട് ചെയ്യേണ്ടത്. അതായത് വഴിയിൽ പിടിച്ചു നിർത്തരുത് എന്നർത്ഥം… കടം തിരിച്ചുപിടിക്കുവാ നായി റിക്കവറി ഏജന്റിനെ നിയമിച്ചിട്ടുണ്ടെങ്കിൽ അത് ബാങ്ക് രേഖാമൂലം ഉപഭോക്താവിനെ അറിയിക്കണമെന്നാണ് ചട്ടം.

2. വരുന്ന ആളുടെ ഐഡന്റിറ്റി കാർഡ് നിങ്ങളെ നിർബന്ധമായും കാണിച്ചിരിക്കണം. റിക്കവറി ഏജന്റിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ അത് പരിഹരിക്കുവാനുള്ള സംവിധാനം ബാങ്ക് ഒരുക്കേണ്ടതാണ്.

3. നിങ്ങളുടെ സ്വകാര്യത മാനിക്കപ്പെടേണ്ടതാണ്. അതായത് ശബ്ദം ഉണ്ടാക്കി ആളെ കൂട്ടരുത്.

4. സാധാരണയായി രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ നിങ്ങളെ സന്ദർശിക്കാവുന്നതാണ്. പാതിരാത്രി വലിഞ്ഞു കയറി വരരുത് എന്നർത്ഥം.

5. ഒരു പ്രത്യേക സമയത്തോ ഒരു പ്രത്യേക സ്ഥലത്തോ നിങ്ങളെ ഫോണിൽ വിളിക്കുന്നത് ഒഴിവാക്കാനുള്ള നിങ്ങളുടെ അഭ്യർത്ഥനകൾ കഴിയുന്നിടത്തോളം മാനിക്കപ്പെടും.

6. കുടിശ്ശിക സംബന്ധിച്ച തർക്കങ്ങളോ വ്യത്യാസങ്ങളോ പരസ്പര സ്വീകാര്യമായ രീതിയിലും ചിട്ടയായും പരിഹരിക്കുന്നതിന് എല്ലാ സഹായവും Agent നൽകണം. ഭീഷണിപ്പെടുത്തരുത് എന്ന് മനസ്സിലാക്കാം.

7. കുടിശ്ശിക പിരിവിനായി നിങ്ങളുടെ സ്ഥലം സന്ദർശിക്കുമ്പോൾ ഏജന്റ് മാന്യത പുലർത്തേണ്ടതാണ്. മോശമായ പദങ്ങൾ ഉപയോഗിക്കരുത്.

8. മരണം പോലുള്ള സംഭവങ്ങൾ ഉണ്ടായ സമയത്ത് ഏജന്റ് നിങ്ങളുടെ ഭവനം സന്ദർശിക്കുവാൻ പാടുള്ളതല്ല.

9. NBFC കമ്പനികളുടെ ഏജന്റിനെ കുറിച്ചുള്ള പരാതികൾ ആദ്യം സ്ഥാപനത്തിന്റെ തന്നെ ഗ്രീവൻസ് ഓഫീസറെ അറിയിക്കുക.

10. ലോൺ SANCTION ലെറ്റർ തുടക്കത്തിലെ കൈവശം വയ്ക്കുക. കൂടുതൽ പലിശ ഏജന്റ് ചോദിച്ചാൽ നിയമപരമായി മുന്നോട്ടു പോകാവുന്നതാണ്.

11. EMI തുക സ്ഥാപനത്തിനെ നേരിട്ട് ഏൽപ്പിക്കുക.

നടപടിക്രമങ്ങളിൽ പരാതി ഉണ്ടെങ്കിൽ ആദ്യം പോലീസിൽ രേഖാമൂലം പരാതിപ്പെടുക….

തുടർന്ന് നഷ്ടപരിഹാരത്തിനായി ഉപഭോക്ത കോടതിയെ സമീപിക്കാം…

മേല്പറഞ്ഞവയെല്ലാം വായ്പ തിരിച്ചടക്കാതിരിക്കാനുള്ള സൂത്രപ്പണികളല്ല.

ടെൻഡർ ക്ഷണിച്ചു.

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്

കണക്ട് ടു വർക്ക് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സ്കിൽ പരിശീലനം നടത്തുന്നവർക്കും പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്കിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് പദ്ധതി

ടെൻഡർ ക്ഷണിച്ചു

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ എസ്.സി കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ നൽകുന്ന പദ്ധതിക്ക് വേണ്ടി ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി ആറ് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, കൽപറ്റ

ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണൻ നയിക്കും

വയനാട് ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയായ വൈത്തിരി ഡിവിഷനിൽ നിന്ന് വിജയിച്ച ചന്ദ്രിക കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. മേപ്പാടി ഡിവിഷനിൽ നിന്നുള്ള ടി. ഹംസയാണ് വൈസ് പ്രസിഡന്റ്. സബ്‍ കളക്ടര്‍ അതുൽ സാഗറിന്റെ സാന്നിദ്ധ്യത്തിൽ ഇരുവരും സത്യപ്രതിജ്ഞ

ബജറ്റിൽ അല്ല കഥയിലാണ് കാര്യം; 2025 ൽ സൂപ്പർ സ്റ്റാർ പടങ്ങളെ മലർത്തിയടിച്ച ചിത്രങ്ങൾ ഇതാ

മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഇൻഡിസ്ട്രികളിലെ സൂപ്പർ താരങ്ങളിൽ പലർക്കും നിരാശ സമ്മാനിച്ച വർഷമാണ് 2025 . ബിഗ് ബജറ്റിൽ വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും ബോക്സ് ഓഫീസിൽ തകർന്ന് തരിപ്പണമായി.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്

എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ‍ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.