സംസ്ഥാന കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.
എസ്എസ്എൽസി പഠനസഹായത്തിന് ജൂലൈ 1 മുതൽ 31 വരെയും ക്യാഷ് അവാർഡിന് ആഗസ്റ്റ് 31 വരെയും അപേക്ഷ നൽകാം.
ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിനുളള അപേക്ഷ ക്ലാസ്സ് ആരംഭിച്ച് 45 ദിവസത്തിനകം നൽകണം. ഇതിനോടകം ക്ലാസ്സ് ആരംഭിച്ചിട്ടുളള കോഴ്‌സുകൾക്കുള്ള സ്കോളർഷിപ്പിന് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. അർഹരായ അംഗങ്ങൾ അപേക്ഷ ഫോം അനുബന്ധ രേഖകൾ സഹിതം കൽപ്പറ്റയിലുളള ജില്ലാ ഓഫീസിൽ എത്തിക്കണം. ഫോൺ: 04936 204490.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ