വൈത്തിരി ജവഹര്‍ നവോദയ സ്കൂളിൽ ആറാം ക്ലാസ് പ്രവേശനത്തിന്
അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ചാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 29 വരെ അപേക്ഷിക്കാം. 2014 മെയ് ഒന്നിനും 2016 ജൂലൈ 31 നും ഇടയിൽ ജനിച്ചവരായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 04936 298550, 256688, 7907043968.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.