സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷന്റെ നേതൃത്വത്തിൽ കൽപ്പറ്റ, മാനന്തവാടി നഗരസഭകളിൽ മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്ന വായോമിത്രം പദ്ധതിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. എംബിബിഎസ്, ഐസിഎംസി രജിസ്ട്രേഷനുള്ള 65 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഫാമിലി മെഡിസിൻ, ജെറിയാട്രിക് മെഡിസിൻ, ജനറൽ മെഡിസിനിൽ എന്നിവയിൽ പിജി അല്ലെങ്കിൽ ഡിപ്ലോമ അഭികാമ്യം. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 30 വൈകിട്ട് 4 നകം ജില്ലാ കോർഡിനേറ്റർ, കേരള സാമൂഹ്യ സുരക്ഷാമിഷൻ, വയോമിത്രം ഓഫീസ്, ജില്ലാ ലൈബ്രറിക്ക് സമീപം, മുണ്ടേരി റോഡ്, കൽപ്പറ്റ, 673121 എന്ന വിലാസത്തിലോ dckssmwynd@gmail.com ഇമെയിലോ അപേക്ഷിക്കണം ഫോൺ: 9387388887.

വിജയികൾക്ക് ആദരവ്
തരിയോട്: ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ജി എൽ പി എസ്. തരിയോട് പി ടി എ കമ്മറ്റി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ







