റോഡിൽ ഗതാഗത നിയമങ്ങൾ അവഗണിക്കുന്നത് ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. ചിലർ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നു. മറ്റുചിലർ റെഡ് സിഗ്നലുകൾ ലംഘിക്കുന്നു. എന്നാൽ ഇപ്പോൾ അത്തരം ആളുകൾക്ക് എട്ടിന്‍റെ പണിയുമായി എത്തിയിരിക്കുകയാണ് രാജ്യ തലസ്ഥാനത്തെ ട്രാഫിക് പൊലീസ്. ഇപ്പോൾ പൊതുജനങ്ങൾക്കും ട്രാഫിക് പോലീസിന്‍റെ കാവൽക്കാരനാകാനും അതുവഴി പണം സമ്പാദിക്കാനും സാധിക്കുന്ന വേറിട്ടൊരു പദധതിയാണ് ഡൽഹി ട്രാഫിക് പോലീസ് നടപ്പിലാക്കിയിരിക്കുന്നത്. ദില്ലി പൊലീസ് അടുത്തിടെ പുറത്തിറക്കിയ പ്രഹരി ആപ്പാണ് ട്രാഫിക് നിയമലംഘകരെ കുടുക്കാനും പൊതുജനത്തിന് പണം സമ്പാദിക്കാനുമുള്ള മാഗ്ഗമാകുന്നത്. ഈ ആപ്പിന്റെ സഹായത്തോടെ, സാധാരണ പൗരന്മാർക്ക് ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ആളുകളെ റിപ്പോർട്ട് ചെയ്യാൻ കഴിയും. കൂടാതെ ഇങ്ങനെ വിവരങ്ങൾ നൽകുന്നവക്ക് എല്ലാ മാസവും 50,000 രൂപ വരെ പ്രതിഫലം ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്