മുടി കൊഴിച്ചിൽ ഒഴിവാക്കാൻ വയറിന്റെ ആരോഗ്യവും ശ്രദ്ധിക്കണം; രണ്ടും തമ്മിലുള്ള ബന്ധം?

പലരും ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചിലിന് മോചനം തേടാൻ പല വഴികൾ നോക്കുന്ന മലയാളികൾ നമ്മുടെ നിത്യ കാഴ്ചയാണ്. കുളിക്കുന്ന വെള്ളത്തിന്റെ പ്രശ്നം, പാരമ്പര്യം തുടങ്ങി പല കാരണങ്ങൾ മുടികൊഴിച്ചിലിന്റേതായി പറയാറുണ്ട്. എന്നാൽ ഇതുകൂടാതെ എളുപ്പത്തിൽ ശ്രദ്ധിക്കാത്ത പല കാരണങ്ങളും മുടികൊഴിച്ചിലിനുണ്ട്. അത് മനസ്സിലാക്കാതെയുള്ള ചികിത്സയും പരിചരണവുമായിരിക്കും ചിലപ്പോൾ എത്ര കാലമെടുത്തിട്ടും പ്രശ്നത്തിന് മോചനം ലഭിക്കാത്തതിന് പിന്നിൽ.

ഉദാഹരണത്തിന്‌ വയറിനും കുടലിനും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുടികൊഴിച്ചിലിനെ സ്വാധീനിക്കാമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. വയറിലെ ദഹനത്തെ സഹായിക്കുന്ന സൂക്ഷ്‌മ ജീവികള്‍ മുതല്‍ പോഷണത്തിന്റെ ആഗിരണം വരെ പല വിഷയങ്ങള്‍ മുടികൊഴിച്ചിലിന്‌ കാരണമായേക്കാം

വയറും തലച്ചോറും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന നിരന്തരമായ സമ്മര്‍ദം അമിതമായി മുടികൊഴിയുന്ന ടെലോജന്‍ എഫ്‌ളൂവിയം എന്ന അവസ്ഥയ്‌ക്ക്‌ കാരണമാകാമെന്ന്‌ പഠനങ്ങൾ പറയുന്നുണ്ട്.

അതേപോലെ വയറിനെ ബാധിക്കുന്ന സീലിയാക്‌ രോഗവും ഗ്ലൂട്ടന്‍ ഇന്‍സെന്‍സിറ്റീവിറ്റിയും ഓട്ടോഇമ്മ്യൂണ്‍ ഹെയര്‍ ലോസിലേക്ക്‌ നയിക്കാം. ലീക്കി ഗട്ട്‌ സിന്‍ഡ്രോം മൂലമുള്ള പോഷണത്തിലെ അഭാവവും മുടികൊഴിച്ചിലിന്‌ കാരണമാകും. വയറിന്റെ ആരോഗ്യത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിലെ നീര്‍ക്കെട്ടിലേക്ക്‌ നയിക്കുന്നത്‌ മുടിവളര്‍ച്ചയെ ബാധിക്കാം.

മുടിയുടെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ സിങ്ക്‌, ബയോട്ടിന്‍, വൈറ്റമിന്‍ ഡി, അയണ്‍, ബി വൈറ്റമിനുകള്‍ പോലുള്ള പോഷണങ്ങളുടെ ശരീരത്തിലേക്കുള്ള ശരിയായ ആഗിരണത്തിനും വയറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെട്ടതായിരിക്കണം.
വയറിലെ സൂക്ഷ്‌മാണുക്കള്‍ ചിലപ്പോള്‍ ഉത്‌പാദിപ്പിക്കുന്ന വിഷവസ്‌തുക്കളും രോമകൂപങ്ങളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കാറുണ്ട്‌. ഡിഎച്ച്‌ടി പോലെ കഷണ്ടിയെ നിയന്ത്രിക്കുന്ന ചില ഹോര്‍മോണുകളെ സ്വാധീനിക്കാനും വയറിലെ സൂക്ഷ്‌മാണുക്കള്‍ക്ക്‌ സാധിക്കും.
അനാരോഗ്യകരമായ വയര്‍ മൂലം ശരീരത്തിലെ കോര്‍ട്ടിസോള്‍ തോത്‌ ഉയര്‍ന്നാലും മുടികൊഴിച്ചിലിന്റെ തോത്‌ വര്‍ദ്ധിക്കാം.

മദ്യം, പഞ്ചസാര, കാപ്പി, പായ്‌ക്ക്‌ ചെയ്‌തതും സംസ്‌കരിച്ചതുമായ ഭക്ഷണം എന്നിങ്ങനെയുള്ള ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുന്നത്‌ വയറിന്റെ ആരോഗ്യത്തെ കാത്തുരക്ഷിക്കും. കൂടുതല്‍ ഫൈബറും പ്രോബയോട്ടിക്കുകളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും സഹായകമാണ്‌. വെളുത്തുള്ളി, പഴം, ഉള്ളി, പുളിപ്പിച്ച ഭക്ഷണങ്ങളായ ദോശ, ഇഡ്‌ലി എന്നിവയും വയറിന്റെ ആരോഗ്യത്തിന്‌ നല്ലതാണ്

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *