മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ
പ്രജീഷ് എ സിയും സംഘവും ചേർന്ന് മാനന്തവാടി, മുതിരേരി, പുഞ്ചക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായവും, 45 ലിറ്റർ വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തവിഞ്ഞാൽ മുതിരേരി കൊയ്യാല ക്കണ്ടി വീട്ടിൽ കെ.ആർ രാധാകൃഷ്‌ണൻ (37) നെ അറസ്റ്റു ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് കുമാർ, അർജുൻ.എം, അമൽ ജിഷ്ണു, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അഞ്ജു ലക്ഷ്മി, അമാന ഷെറിൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തിട്ടുണ്ടോ..?
ആധാർ നമ്പർ എന്നത് വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാർ. ആധാർ സുരക്ഷിതമാക്കിയില്ലെങ്കില്‍ ജീവിതത്തിലെ മുഴുവൻ സാമ്പാദ്യവും നഷ്ടമാകാൻ കാരണമാകും. അതില്‍ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏക വഴി