കളക്ടറേറ്റിലെ കാന്റീന്‍ 2025 ഓഗസ്റ്റ് ഒന്ന് മുതല്‍ 2026 ജൂലൈ 31 വരെ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 18 വൈകിട്ട് മൂന്നിനകം നല്‍കണം. ക്വട്ടേഷന്‍ മാതൃകയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും കളക്ട്രേറ്റിലെ എം സെക്ഷനുമായി ബന്ധപ്പെടാം. ഫോണ്‍: 04936 202251

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം
വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ്