മാനന്തവാടി ഗവ. കോളേജിൽ ബിഎ ഇംഗ്ലീഷ്, ഡലവപ്പ്മെൻറ് ഇക്കണോമിക്‌സ്, ബികോം ഫിനാൻസ്, ബി എസ് സി ഇലക്ട്രോണിക്സ്, ഫിസിക്‌സ് എന്നീ കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്. ജൂലൈ 19 നുള്ളിൽ കോളജ് ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്‌തതിന്റെ അപേക്ഷാ ഫോമും നൽകണം. ഇതുവരെ അപേക്ഷ നൽകാത്തവർക്കും അപേക്ഷിക്കാം. ഫോൺ: 04935 240351, 9495647534.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ
കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി