സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ജൂലൈ 20 ന് രാവിലെ 10 ന് മരവയൽ എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ. അണ്ടർ 10, അണ്ടർ 12, അണ്ടർ 14 വിഭാഗങ്ങളിലായി പുരുഷ-വനിത കായിക താരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. താല്പര്യമുള്ള കായികതാരങ്ങൾ സ്പോർട്സ് കിറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവയുമായി അന്നേ ദിവസം രാവിലെ ഒൻപതിന് ജില്ലാ സ്റ്റേഡിയത്തിൽ എത്തണം. ഫോൺ: 9605895126.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ
കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി