പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി വയനാട് ജില്ലാ ഹോമിയോ ആശുപത്രി. ജില്ലയിൽ മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രി ഉൾപ്പെടെ ഒൻപത് സ്ഥാപനങ്ങൾ
സംസ്ഥാന ആയുഷ് വകുപ്പിൻ്റെയും നാഷണൽ ആയുഷ് മിഷൻ്റെയും കായകൽപ്പ് അവാർഡിന് അർഹമായി.
95.24 ശതമാനം മാർക്കോടെയാണ് ജില്ല ഹോമിയോ ആശുപത്രി മൂന്നാം സ്ഥാനം നേടിയത്. ഒന്നര ലക്ഷം രൂപയാണ് അവാർഡ് തുക.സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം എന്നിവയ്ക്കുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും അവാർഡ് നൽകുന്നത്.
ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ, ഹോമിയോ ഡിസ്പെൻസറി വിഭാഗത്തിൽ ജില്ലയിൽ മുള്ളൻകൊല്ലി ഹോമിയോ ഡിസ്പെൻസറി 93.33 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനവും ഹോമിയോ ഡിസ്പെൻസറി കോട്ടത്തറ രണ്ടാം സ്ഥാനവും ഹോമിയോ ഡിസ്പെൻസറി പൂതാടി മൂന്നാം സ്ഥാനവും ഹോമിയോ ഡിസ്പെൻസറി വെള്ളമുണ്ട നാലാം സ്ഥാനവും നേടി.
ആയുർവേദ ഡിസ്‌പെൻസറി വിഭാഗം
ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ, ആയുർവേദ ഡിസ്‌പെൻസറി വിഭാഗത്തിൽ ജില്ലയിൽ 96.67 ശതമാനം മാർക്കോടെ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറിയ്ക്ക്
ഒന്നാം സ്ഥാനം ലഭിച്ചു. പാടിച്ചിറ, കല്ലൂർ, അമ്പലവയൽ
ആയുർവേദ ഡിസ്‌പെൻസറികളും അവാർഡിന് അർഹമായി.
സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി 2015 മുതൽ പൊതുആരോഗ്യ സ്ഥാപനങ്ങൾക്ക് നൽകി വരുന്നതാണ് കായകൽപ്പ അവാർഡ്.