ഡിസ്ട്രിക്ട് കരാത്തെ അസോസിയേഷൻ വയനാടിന്റെയും ജപ്പാൻ കരാത്തെ ദോ കെൻയു റിയു ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഗ്രീൻ ഗേറ്റ് റിസോർട് കൽപ്പറ്റയിൽ വെച്ച് നടന്ന വേൾഡ് കരാത്തെ ഫെഡറേഷൻ മത്സര നിയമങ്ങളെ കുറിച്ചുള്ള സെമിനാർ കൽപ്പറ്റ എം എൽ എ അഡ്വ:സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു.
ജില്ലാ കരാത്തെ അസോസിയേഷൻ പ്രസിഡന്റ് ഗ്രിഗറി വൈത്തിരി അധ്യക്ഷത വഹിച്ചു.മുഖ്യ സംഘാടകൻ ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു.സ്പോർട്സ് കൌൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ മുഖ്യ അതിഥി ആയി.കരാത്തെ കേരള അസോസിയേഷൻ പ്രസിഡന്റും വേൾഡ് കരാത്തെ ഫെഡറേഷൻ ജഡ്ജുമായ ഹാൻഷി റാം ദയാൽ സെമിനാറിനു നേതൃത്വം നൽകി.
കരാത്തെ കേരള അസോസിയേഷൻ റെഫറി സെക്രട്ടറി ലിൻസ് രവി,സക്കീർ ഹുസൈൻ കൊല്ലം,മനോജ് മഹാദേവ കോഴിക്കോട്,സുബൈർ ഇളക്കുളം, കെ സുനിൽ കുമാർ,താജുദ്ധീൻ, അനിൽ കുമാർ എം,വിഷ്ണു പി ജെ,ശിവദാസൻ എം എം എന്നിവർ സംസാരിച്ചു,

വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി.
ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ