കെഎസ്‌ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കിയത് 100961 പേര്‍. കാര്‍ഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാല്‍ അഞ്ച് ലക്ഷത്തോളം ട്രാവല്‍ കാര്‍ഡുകള്‍ ഉടന്‍എത്തിക്കും. 73281 വിദ്യാര്‍ത്ഥികളും സ്മാര്‍ട്ട് ഓണ്‍ലൈന്‍ കണ്‍സഷന്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ട്. ഇത് ട്രാവല്‍ കാര്‍ഡ് പോലെ സ്മാര്‍ട്ട് കാര്‍ഡു രൂപത്തില്‍ വിദ്യാര്‍ത്ഥികളുടെ കൈകളില്‍ ലഭ്യമാക്കുന്നതിന്റെ അവസാനഘട്ട തയ്യാറെടുപ്പിലാണ് അധികൃതര്‍. യാത്രാ ലൊക്കേഷന്‍ അറിയാന്‍ സഹായിക്കുന്ന ചലോ ആപ്പ് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് ഇതിനകം ഡൗണ്‍ലോഡ് ചെയ്തത്.
പണം കൈവശമില്ലാത്തപ്പോഴും ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനാകുമെന്നത് യാത്രികര്‍ക്ക് ആശ്വാസമാണ്. 100 രൂപയാണ് ചാര്‍ജ്. കാര്‍ഡ് ലഭിച്ച ശേഷം റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. ഒരു വര്‍ഷമാണ് ഒരു കാര്‍ഡിന്റെ കാലാവധി. കാര്‍ഡ് മറ്റൊരാള്‍ക്ക് കൈമാറുന്നതിനും തടസമില്ല. വീട്ടിലുള്ള മറ്റുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാം. കാര്‍ഡ് പ്രവര്‍ത്തിക്കാതെയായാല്‍ തൊട്ടടുത്ത കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി അപേക്ഷ നല്‍കിയാല്‍ മതി. അഞ്ച് ദിവസത്തില്‍ പുതിയ കാര്‍ഡ് ലഭിക്കും. പഴയ കാര്‍ഡിലുണ്ടായിരുന്ന തുക പുതിയതില്‍ ലഭിക്കുകയും ചെയ്യും.
വിദ്യാര്‍ത്ഥികള്‍ക്കുള്ള കാര്‍ഡുകളില്‍ റൂട്ട് വിവരങ്ങളും യാത്രാ ദിവസങ്ങളുടെ എണ്ണവും രേഖപ്പെടുത്താന്‍ സാധിക്കും. കണ്ടക്ടര്‍മാര്‍ക്ക് ടിക്കറ്റിംഗ് മെഷീനില്‍ കാര്‍ഡ് സ്‌കാന്‍ ചെയ്ത് പരിശോധിക്കാം. ഒന്നാം ക്ലാസ് മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം ലഭ്യമാണ്.

എങ്ങനെയാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്?നിങ്ങള്‍പോലും ശ്രദ്ധിക്കാത്ത ഹൃദയ സ്തംഭന ലക്ഷണങ്ങള്‍
ഹൃദയ പേശികള്‍ ശരിയായ രീതിയില്‍ രക്തം പമ്പ് ചെയ്യാത്തപ്പോഴാണ് ഹൃദയ സ്തംഭനം സംഭവിക്കുന്നത്. ഹൃദയസ്തംഭന ലക്ഷണങ്ങള്‍ ചിലപ്പോള്‍ സൂക്ഷ്മമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. ഹൃദയ സ്തംഭനം ഒരു നിശബ്ദ