ഹൃദയ പേശികള്‍ ശരിയായ രീതിയില്‍ രക്തം പമ്പ് ചെയ്യാത്തപ്പോഴാണ് ഹൃദയ സ്തംഭനം സംഭവിക്കുന്നത്. ഹൃദയസ്തംഭന ലക്ഷണങ്ങള്‍ ചിലപ്പോള്‍ സൂക്ഷ്മമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. ഹൃദയ സ്തംഭനം ഒരു നിശബ്ദ കൊലയാളിയാണ്. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്.
ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍
കിടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ശ്വാസതടസം- പ്രത്യേകിച്ച് ശാരീരികമായ അധ്വാനം ഉണ്ടാകുമ്പോള്‍ ശ്വാസതടസം ക്രമാതീതമായി വര്‍ധിക്കുന്നു.
ക്ഷീണവും ബലഹീനതയും – അധികം ആയാസമില്ലാത്ത വ്യായാമത്തില്‍ ഏര്‍പ്പെട്ടാലും ശാരീരികമായ അധ്വാനം ഉണ്ടാകുമ്പോഴോ ക്ഷീണവും ബലഹീനതയും ഉണ്ടാകുന്നത് ഹൃദയ സ്തംഭനത്തിന്റെ ലക്ഷണമാകാം.
കാലുകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവിടങ്ങളിലും ചിലപ്പോള്‍ വയറ്റിലും വീക്കം ഉണ്ടായേക്കാം
വേഗത്തിലുളളതോ ക്രമരഹിതമോ ആയ ഹൃദയമിടിപ്പ്
വ്യയാമം ചെയ്യാനുള്ള കഴിവ് കുറയുന്നു
Image
ശ്വാസംമുട്ടല്‍ – ശ്വസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നതിന്റെ ലക്ഷണമാകാം ശ്വാസംമുട്ടല്‍
വിശപ്പില്ലായ്മ അല്ലെങ്കില്‍ ഓക്കാനം
പെട്ടന്ന് ശരീരഭാരം വര്‍ധിക്കുന്നത്. പ്രത്യേകിച്ച് നീര്‍വീക്കം ഒപ്പമുണ്ടെങ്കില്‍.
രാത്രിയില്‍ മൂത്രമൊഴിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിക്കുന്നത് ഹൃദയസ്തംഭനത്തിന്റെ പരോക്ഷ ലക്ഷണമാണ്.
ഹൃദയാഘാതം മൂലമാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നതെങ്കില്‍ നെഞ്ചുവേദന പ്രത്യേകിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയാണെങ്കില്‍ അത് ഹൃദയസ്തംഭനത്തിന്റെ ലക്ഷണമാകാം.
ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ ജാഗ്രത കുറയല്‍
അപകട സാധ്യതകള്‍
പ്രായം 65 വയസിന് മുകളില്‍ ആകുമ്പോള്‍ അപകട സാധ്യത വര്‍ധിക്കുന്നു.
അനിയന്ത്രിതമായ രക്താതിമര്‍ദം ഹൃദയസ്തംഭനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
പുകവലിയും പുകയില ഉപയോഗവും നിങ്ങളുടെ ഹൃദയത്തെ തകരാറിലാക്കുകയും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
Image
അമിതഭാരം ഹൃദയത്തെ ബുദ്ധിമുട്ടിച്ചേക്കാം
കുടുംബ ചരിത്രം- നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദയസ്തംഭനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും വരാന്‍ സാധ്യതയുണ്ട്.
നെഞ്ചുവേദന, ബോധക്ഷയം ക്ഷീണം. പെട്ടെന്ന് കഠിനമായ ശ്വാസംമുട്ടലും വെളുത്തതോ പിങ്ക് നിറത്തിലോ ഉള്ള നുരയോടുകൂടിയ കഫവും ചുമയും
ഇത്തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.ശാരീരിക പരിശോധനകള്‍, മെഡിക്കല്‍ ചരിത്രം എന്നിവയിലൂടെ ഡോക്ടര്‍മാര്‍ക്ക് രോഗനിര്‍ണയം നടത്താന്‍ സാധിക്കും.
( സ്വയം രോഗനിര്‍ണയം നടത്താന്‍ ശ്രമിക്കരുത്. ഈ ലേഖനം വിവരങ്ങള്‍ പങ്കുവയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ ഉള്ളതാണ്. ആരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്)