വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ആർവാൾ-കൊക്രാമൂല,മൊതക്കര- മല്ലിശ്ശേരികുന്ന് ഭാഗങ്ങളിൽ നാളെ ( ജൂലൈ 23 ) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപട്ടിക; വയനാട്ടിൽ 6,02,917 വോട്ടർമാർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചപ്പോൾ വയനാട് ജില്ലയിൽ 6,02,917വോട്ടർമാർ. സ്ത്രീകൾ-310146, പുരുഷൻമാർ-292765, ട്രാൻസ്‌ജെൻഡർ-6 എന്നിങ്ങനെയാണ് ജില്ലയിലെ കണക്ക്. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും.